ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ഏറ്റവും ആദ്യത്തെ സാമൂഹ്യ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പിക്നിക് ജൂണ്‍ 15ന് ആശഴ യലിറ ഹമസല ഉലെുഹമശിലെ ൽ വച്ചു നടത്തപ്പെടുന്നു. രാവിലെ 9 മുതൽ തുടങ്ങുന്ന പിക്നിക് വൈകുന്നേരം 6 വരെ ഉണ്ടായിരിക്കുന്നതാണ്. ഓട്ടമത്സരം, കാൻഡി പിക്കിംഗ്, ത്രോ ബോൾ, വടംവലി തുടങ്ങിയ വിവിധങ്ങളായ മത്സരങ്ങളും കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പങ്കെടുക്കത്തക്ക രീതിയിൽ വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.
സാമൂഹ്യ സംഘടന നടത്തുന്ന ഈ പിക്നിക് നാട്ടുകാരും സുഹൃത്തക്കളുമായി സൗഹൃദബന്ധങ്ങൾ ഉണ്ടാക്കുന്നതിനും ഇത് ഒരു നല്ല അവസരമായിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളെ ഈ പിക്നിക്കിലേക്ക് മലയാളി അസോസിയേഷനുവേണ്ടി പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ, സെക്രട്ടറി ജോഷി വള്ളിക്കളം സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പിക്നിക് ജനറൽ കോർഡിനേറ്റർ ലൂക്ക് ചിറയിൽ മറ്റു കോർഡിനേറ്റേഴ്സായ മനോജ് അച്ചേട്ട്, ഷാബു മാത്യു, ജോർജ് പ്ലാമൂട്ടിൽ, റ്റോബിൻ മാത്യു, കാൽവിൻ കവലയ്ക്കൽ, സന്തോഷ് കാട്ടൂക്കാരൻ എന്നിവരാണ്.
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷൻ പിക്നിക് ജൂണ്‍ 15ന്
02:50 PM May 23, 2019 | Deepika.com