ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജയണിന്റെ ആഭിമുഖ്യത്തിൽ ജൂണ്‍ 28, 29, 30 തീയതികളിൽ കാലിഫോർണിയയിലെ സാൻ ഹോസയിലുള്ള സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ പീമാരേജ് കോഴ്സ് നടത്തപ്പെടുന്നു.
വിവാഹിതരാകുവാൻ തയാറെടുക്കുന്ന യുവതി യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗൽഭരായ വ്യക്തികൾ ഈ ത്വ്രിദിന കോഴ്സിനു നേതൃത്വം നൽകുന്നു. അമേരിക്കയിലും ഇന്ത്യയിലും വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് ക്നാനായ റീജണ്‍ ഡയറക്ടർ മോണ്‍. തോമസ് മുളവനാൽ ഓർമ്മിപ്പിക്കുന്നു. കുടുംബബന്ധങ്ങൾക്ക് ഏറെ മൂല്യശോഷണം നേരിടുന്ന ഈ അവസരത്തിൽ, യുവജനങ്ങൾ വിവാഹത്തിനു മുൻപായി ഇത്തരം കോഴ്സുകളിൽ പങ്കെടുക്കുന്നത് തികച്ചും ഉചിതമാണെന്ന് ഫൊറോന വികാരി ഫാ. സജി പിണർക്കയിൽ അഭിപ്രായപ്പെട്ടു.
പ്രീമാരേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫാ. സജി പിണർക്കയിൽ 2246596586, റ്റോണി പുല്ലാപ്പള്ളി 630 205 5078 എന്നീവരെ ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ക്നാനായ റീജിയണിന്റെ അടുത്ത പ്രീമാര്യേജ് കോഴ്സ് ഒക്ടോബർ 18 മുതൽ 20 വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ വച്ചു നടത്തപ്പെടുന്നതാണ്.
റിപ്പോർട്ട്: ബിനോയി കിഴക്കനടി
ക്നാനായ റീജണ്‍ പ്രീമാരേജ് കോഴ്സ് സാൻ ഹോസയിൽ നടത്തപ്പെടുന്നു
02:43 PM May 23, 2019 | Deepika.com