ഹൂസ്റ്റണ്‍: മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ (MEAH) ഫ്രീഡിയാ എന്റർടൈയിൻമെൻസിന്റെ തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത പരിപാടി ജൂലൈ ഇരുപത്തി 28 വൈകുന്നേരം അഞ്ചിന് ഹൂസ്റ്റണ്‍ മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു.
പ്രസ്തുത സംഗീത പരിപാടിയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മേയ് 14ചൊവ്വാഴ്ച ഹൂസ്റ്റണിൽ വച്ചു പ്രശസ്ത സിനിമാ പിന്നണി ഗായിക, ഗാനകോകിലം പത്മശ്രീ ഡോ. കെ.എസ്. ചിത്ര, സുബിൻ ബാലകൃഷണന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത വിരുന്നിന്റെ നഷണൽ പ്രമോട്ടറായ ഫ്രീഡിയാ എന്റർടെയിൻമെന്റെ അംഗം ഡയസ് ദാമോദരൻ, പ്രോഗ്രാം കോഓഡിനേറഴ്സായ സുബിൻ ബാലകൃഷ്ണൻ, രാമദാസ്, ബേസിൽ എന്നിവരും മറ്റംഗങ്ങളും പങ്കെടുത്തു.
എല്ലാവർഷവും ഇടതടവില്ലാതെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പിനായി ഈ പരിപാടിയുടെ ലാഭം മുഴുവനും വിനിയോഗിക്കുമെന്നും ഉദ്ഘാനശേഷം പ്രവർത്തകർ അറിയിക്കുകയും, ഈ മനോഹരമായ വിഭവസമൃദ്ധമായ സംഗീത സദ്യയുടെ വിജയത്തിനായി ഹൂസ്റ്റണ്‍ നിവാസികളായ എല്ലാ മലയാളി സഹോദരീ സഹോദരന്മാരിൽ നിന്നും സർവവിധ സഹായ സഹകരണങ്ങളും സവിനയം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക, സുബിൻ 2815460589, രാമദാസ്
9254872008, ബേസിൽ 2817044 249.
//meahouston.org/musical-etxravaganza-by-thaikkudam-bridge/
റിപ്പോർട്ട്: ശങ്കരൻകുട്ടി
മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ സംഗീത പരിപാടി "തൈക്കുടം ബ്രിഡ്ജ്" ജൂലൈ 28ന്
01:51 AM May 18, 2019 | Deepika.com