ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും നടത്തി വരാറുള്ള 56 ചീട്ടുകളി മത്സരം നടത്തി. ഒന്നാം സ്ഥാനം നേടിയ സണ്ണി മുണ്ടപ്ലാക്കിൽ, അലക്സാണ്ടർ കൊച്ചുപുരയ്ക്കൽ ആൻഡ് ജോയി വടയാർ എന്നിവർക്ക് ജോസ് മുല്ലപ്പള്ളി സ്പോണ്സർ ചെയ്ത കുര്യൻ മുല്ലപ്പള്ളി മെമ്മോറിയൽ എവറോളിങ് ട്രോഫിയും ക്യാഷ് അവാർഡും രണ്ടാം സ്ഥാനം നേടിയ ബെന്നി ജോർജ്, ഡോമി റാത്തപ്പള്ളിയിൽ ആൻഡ് സജി റാത്തപ്പള്ളിയിൽ എന്നിവർക്ക് ജിബി കൊല്ലപ്പള്ളി സ്പോണ്സർ ചെയ്ത കെ. കെ. തോമസ് കൊല്ലപ്പള്ളി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും സമ്മാനമായി നൽകി.
കാർഡ് ഗെയിംസ് ചെയർമാൻ ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ കോഓർഡിനേറ്റേഴ്സ് ഫിലിപ്പ് പുത്തൻപുര, ജോർജ് പുതുശേരി എന്നിവർക്കും സന്തോഷ് കുര്യൻ പങ്കെടുത്ത മറ്റ് എല്ലാ ടീമംഗങ്ങൾക്കും പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ സെക്രട്ടറി ജോഷി വള്ളിക്കളം ജോ. സെക്രട്ടറി സാബു കട്ടപ്പുറം എന്നിവർ പ്രത്യേകം നന്ദി രേഖപ്പെടുത്തി.ിൃശ2019ാമ്യ17രമൃറബെളശൃെേുൃശ്വ.ഷുഴ
റിപ്പോർട്ട്: ജോഷി വള്ളിക്കളം