പ്ര​വാ​സ​ലേ​ക​ത്ത് നി​ന്നും മു​ൻ പ്ര​വാ​സി​ക​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങു​മാ​യി ഒ​ച്ച ഓ​ർ​ക​സ്ട്രാ

01:34 AM May 18, 2019 | Deepika.com
ജി​ദ്ദ: ജീ​വ​കാ​രു​ണ്യ റീ​ലി​ഫ് പ്ര​വ​ർ​ത്ത​ന​വും സം​ഗീ​ത​വും ഒ​രു​മി​ച്ചു മു​ന്നോ​ട്ടു പോ​കു​ന്ന അ​രീ​ക്കോ​ട് ജി​ദ്ദ ഒ​ച്ച ഓ​ർ​ക്ക​സ്ട്ര റം​സാ​ൻ, ഈ​ദ് റീ​ലി​ഫ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ക​ന്പ​നി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളാ​ലും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലും പ്ര​വാ​സം ജീ​വി​തം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും ആ​രെ​യും അ​റി​യി​ക്കാ​തെ ആ​രും അ​റി​യാ​തെ​യും ക​ഷ്ട​പ്പെ​ടു​ന്ന മു​ൻ പ്ര​വാ​സി സു​ഹൃ​ത്തു​ക​ൾ​ക്ക് അ​രീ​ക്കോ​ട് ജി​ദ്ദ ഒ​ച്ച ഓ​ർ​ക​സ്ട്ര​യു​ടെ റീ​ലി​ഫ് കി​റ്റു​ക​ൾ നാ​ട്ടി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ത്ത​ന​ങ്ങ​ളു​ടെ കോ​ഡി​നേ​റ്റ​റും സു​ഹൃ​ത്തു​മാ​യ പി.​കെ.​ന​സീ​ർ ആ​ലു​ക​ലും ഓ​ർ​ക​സ്ട്ര​യു​ടെ ഭാ​ര​വാ​ഹി ഹാ​ഫീ​സു​ൽ​ഹ​ഖും വി​ത​ര​ണം ചെ​യ്തു.

പ്ര​വാ​സ ലോ​ക​ത്ത് നി​ന്നും അ​രീ​ക്കോ​ട് ജി​ദ്ദ ഒ​ച്ച ഓ​ർ​ക​സ്ട്ര​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു ക​ടു​ര​ൻ, മു​സ്ത​ഫ ചീ​മാ​ട​ൻ , ജാ​ഫ​ർ കെ​വി, അ​ൻ​വ​ർ​സ​ദ​ത്ത്, അ​ഹ​മ്മ​ദ​ലി, ജാ​ഫ​ർ യു, ​സ​ത്താ​ർ എം​പി, ജാ​ബീ​ർ, ഹാ​ഫീ​സ്, സി​ദ്ധീ​ഖ്, റ​ഹ്മ​ത്തു​ള്ള കു​ട്ട​ൻ എ​ന്നി​വ​ർ സ​ഹാ​യ​ഹ​സ്ത​ത്തി​ന് നേ​തൃ​തം ന​ൽ​കി.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ