ദോഹ : ടെക്നോളജി ബിസിനസ് അനായസമാക്കുമെന്നും ഇടപാടുകളുടെ കാര്യക്ഷമമായ നിർവഹണത്തിന് ടെക്നോളജി എങ്ങനെ പ്രയോജനപ്പെടുന്നു എന്നതാണ് പ്രധാനമെന്നും അസീം ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ഷഫീഖ് കബീർ അഭിപ്രായപ്പെട്ടു. ദോഹ ഹോളി ഡോ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ മീഡിയപ്ലസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ 13ാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്പ്യൂട്ടർ സാങ്കേതിക വിദ്യയും സോഫ്റ്റ്വെയറുകളും ബിസിനസിന്റെ വിവിധ വശങ്ങളെ സുതാര്യവും കാര്യക്ഷമവുമാക്കിയത് അന്താരാഷ്ട്രടിസ്ഥാനത്തിൽ തന്നെ ബിസിനസ് രംഗത്ത് മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. ക്ലൗഡ് ടെക്നോളജിയുടെ അനന്ത സാധ്യതകൾ ബിസിനസ് രംഗത്ത് ഉണ്ടാക്കുന്ന വന്പിച്ച മുന്നേറ്റം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സംവിധാനമാണ് അസീം ടെക്നോളജി മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രൊഫഷണൽ വെബ്സൈറ്റുകളും ഈ മെയിൽ വിലാസവും പലപ്പോഴും സ്ഥാപനങ്ങളുടെ ആധികാരികതയും വിശ്വസ്തതയും ബോധ്യപ്പെടുത്താൻ സഹായകരമാണ്. ബിസിനസ് കാർഡ് ഡയറക്ടറിയും അസീം ടെക്നോളജീസും കൈ കോർക്കുന്നത് ഈ മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി സെർവ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. ജെന്നി ആന്റണി ആദ്യ പ്രതി ഏറ്റുവാങ്ങി. ഓണ്‍ലൈൻ പതിപ്പ് ശ്രീലങ്കൻ എയർലൈൻസ് കണ്ട്രി മാനേജർ ബാലകൃഷ്ണൻ പിരാത്തപ്പനും ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സ്റ്റാർ കിച്ചണ്‍ എക്യൂപ്മെന്റ്സ് മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ സലാമും ഉദ്ഘാടനം ചെയ്തു. അക്കോണ്‍ വെൻച്വോഴ്സ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, ടീ ടൈം ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ശിബിലി, ഏവൻസ് ട്രാവൽ & ടൂർസ് മാനേജിംഗ് ഡയറക്ടർ നാസർ കറുകപടത്ത്, റയ്യാൻ മിനറൽ വാട്ടർ കന്പനി ട്രേഡ് മാർക്കറ്റിംഗ് മാനേജർ അരുണ്‍ ശ്രീകുമാർ, ശ്രീലങ്കൻ എയർലൈൻസ് ഫിനാൻസ് ഓഫീസർ റുവാൻ ഫെർനാണ്ടോ എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും കൂടുതൽ പുതുമകളോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഓപ്പറേഷൻസ് മാനേജർ റഷീദ പുളിക്കൽ, പ്രൊജക്റ്റ് മാനേജർ ഫൗസിയ അക്ബർ, മാർക്കറ്റിംഗ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ്, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, അഫ്സൽ കിളയിൽ, സിയാഹുറഹ്മാൻ ടി, ജോജിൻ മാത്യു, സൈദലവി അണ്ടേക്കാട്, ശരണ്‍ എസ് സുകു, യാസിർ ടി.പി.എം, ഖാജാ ഹുസൈൻ, നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ടെക്നോളജി ബിസിനസ് അനായസമാക്കുന്നു: ഷഫീഖ് കബീർ
01:33 AM May 18, 2019 | Deepika.com