ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി വർഷങ്ങളായി നടത്തി വരുന്ന സിഎച്ച് സെൻറർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ എന്നിവയുടെ ധനസമാഹരണ കാന്പയിൻ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു. ജിദ്ദ കെഎംസിസി ശിഹാബ് തങ്ങൾ റിലീഫ് സെൽ കണ്വീനറും തൃശൂർ ജില്ലാ കെ.എംസിസി ജനറൽ സെക്രട്ടറിയുമായ പി.യു. ബഷീർ ചേലക്കരയിൽ നിന്ന് രണ്ടുലക്ഷം രൂപ സിഎച്ച് സെന്ററിനും പതിനായിരം റിയാൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിലേക്കും സംഭാവന സ്വീകരിച്ചു കൊണ്ടാണ് കാന്പയിൻ ഉദ്ഘാടനം ചെയ്തത്.
ജിദ്ദയിലെ കെ.എംസിസി ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ മുഖേനെ സിഎച്ച് സെന്ററിന് വേണ്ടി പ്രവർത്തകരിൽ നിന്നും മറ്റു സുമനസുകളിൽ നിന്നും സമാഹരിക്കുന്ന തുക കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ എന്നിവയോടനുബന്ധിച്ച് പാവപ്പെട്ട രോഗികളെ സഹാക്കാനായി പ്രവർത്തിക്കുന്ന സിഎച്ച് സെൻററുകളുടെ പദ്ധതികൾക്കാണ് നൽകി വരുന്നത്.
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന തിരുവനന്തപുരം സി എച്ച് സെൻറർ നിർമ്മിച്ച 12 നിലകളുള്ള റിലീഫ് ടവറിന്റെ ഒന്നാംനില പൂർത്തിയാക്കാനുള്ള ഫണ്ട് നൽകിയത് ജിദ്ദ കെ.എംസിസിയായിരുന്നു. മഞ്ചേരി സിഎച്ച് സെന്ററിന്റെ അഞ്ചുനില കെട്ടിടത്തിന്റെ ഒന്നാംനില സ്ഥാപിക്കാനുള്ള സഹായവും ജിദ്ദ കെ.എംസിസി നൽകിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് സിഎച്ച് സെൻറർ ജിദ്ദ കെ.എംസിസിയുടെ സഹകരണത്തോടെ പാവപെട്ട രോഗികൾക്ക് താമസിക്കാനായി രണ്ടര കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഡോർമെറ്ററി സെൻറർ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
എല്ലാ കെ.എംസിസി കമ്മിറ്റികളും സമയബന്ധിതമായി റിലീഫ് കാന്പയിൻ പൂർത്തിയാക്കാൻ സഹകരിക്കണമെന്ന് അഭ്യാർഥിച്ചു എസ്ടിയു പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എംഎസ്എഫ് നേതാവ് പി.വി അഹമ്മദ് ഷാജു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിന്പ്ര നിസാം മന്പാട്,വിപി മുസ്തഫ, സി.കെ എ റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ ,ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഞാറക്കോടൻ ശിഹാബ് താമരകുളം, എ.കെ. ബാവ, സി.സി കരീംഎന്നിവരും ജിദ്ദ സി.എച്ച് സെന്റർ ചെയർമാൻ ഹസൻ ബത്തേരി, ശിഹാബ് തക്കൾ റിലീഫ് ചെയർമാൻ അബ്ദുസമദ് അന്പലവയൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
റിപ്പോർട് : കെ.ടി. മുസ്തഫ പെരുവള്ളൂർ
ജിദ്ദ കെഎംസിസി സി.എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് കാന്പയിൻ ഉദ്ഘാടനം ചെയ്തു
01:30 AM May 18, 2019 | Deepika.com