കോസ്റ്റ് റീജണൽ ബ്ലഡ് സെന്ററും സംയുക്തമായി സഹകരിച്ചു രക്തദാന പരിപാടി സംഘടിപ്പിച്ചു.
പള്ളിയങ്കണത്തിൽ മദേഴ്സ് ഡേ ദിനത്തിൽ നടന്ന ചടങ്ങിൽ വളരെയധികം പേർ പങ്കെടുക്കുകയും നിരവധിയാളുകൾ രക്തദാനം നടത്തുകയും ചെയ്തു. പരിപാടികൾക്ക് ഇടവക വികാരി ഫാ. റൂബൻ താന്നിക്കൽ, എസ്എംസിസി പ്രസിഡന്റ് ജേക്കബ് തെരുവത്ത്, സെക്രട്ടറി ഡേവിഡ് കുര്യൻ, എസ്എംസിസി പ്രവർത്തകർ, ഇടവക ട്രസ്റ്റിമാർ എന്നിവർ നേതൃത്വം നൽകി.
വേദന അനുഭവിക്കുന്ന നൂറു കണക്കിന് രോഗികൾക്ക് ഈ രക്തദാനം ഒരു ആശ്വാസമാവട്ടെ അതിനു വേണ്ടി ഇനിയും ഇതുപോലെയുള്ള ഉപകാരങ്ങളും ദാനങ്ങളും നൽകി അശരണരേയും നമ്മുടെ സമൂഹത്തിലെ വേദന അനുഭവിക്കുന്നവരേയും ജീവിതത്തിലേക്കു് തിരിച്ചു കൊണ്ടുവരാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഇനിയും നിർലോഭം ഉണ്ടാവേണമെന്ന് ഫാ. റൂബൻ താന്നിക്കൽ ഓർമ്മിപ്പിക്കുകയും ചെയ്തു.
റിപ്പോർട്ട് : ശങ്കരൻകുട്ടി