ദമാം: ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ജോയിന്റ് സ്റ്റോക്ക് കന്പനി സ്ഥാപിക്കുന്നതിനാണ് ദേശിയ ഹജ്ജ് ഉംറ കമ്മിറ്റിയുടെ തീരുമാനം. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി ഏറ്റവും മികച്ച സേവനങ്ങൾ തീർഥാടകർക്ക് നൽകാനാണ് പുതിയ കന്പനി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ കന്പനി നിലവിൽ വന്നശേഷം വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിർത്തി പോസ്റ്റുകളിലും എത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനും ഏറ്റവും മികച്ച സേവനം ലഭ്യമാക്കും. ഇത്തരം കേന്ദ്രങ്ങളിൽ തീർഥാടകരുടെ ലഗേജ് പരിശോധന സംവിധാങ്ങൾ പരിഷ്കരിക്കും.
മക്കയിലും മദീനയിലും ഹറമുകൾക്കു സമീപമുള്ള പ്രദേശങ്ങളിൽ വഴിതെറ്റുന്ന തീർഥാടകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് പ്രത്യേക കർമ്മ സമിതികളൂം പുതിയ കന്പനിക്ക് കീഴിൽ പ്രവർത്തിക്കും. തീർഥാടകരുടെ പേര് വിവരങ്ങളും താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അടങ്ങിയ സ്മാർട്ട് വളകൾ തീർഥാടകർക്ക് വിതരണം ചെയ്യും. കൂടാതെ തീർഥാടകാരിൽ നിന്ന് 24 മണിക്കൂറും പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേക സംഘവും പുതിയ കന്പനിക്ക് കീഴിൽ പ്രവർത്തിക്കും.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
ഉംറ തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാൻ പുതിയ കന്പനി വരുന്നു
12:41 AM May 16, 2019 | Deepika.com