റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷൻ ഏഴാമത് വാർഷികവും അത്താഴ വിരുന്നും സംഘടിപ്പിച്ചു. പുതിയ ഭരണ സമിതിയേയും തെരഞ്ഞെടുത്തു. യോഗം ടാഗോർ ആര്യാട് ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ പോളക്കുളം അധ്യക്ഷത വഹിച്ചു. സാജിദ് മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും അബ്ദുൽ വഹാബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ പദ്ധതി നടപ്പിലാക്കാൻ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി ശരത് സ്വാമിനാഥൻ (പ്രസിഡന്റ്) സിജു പീറ്റർ (ജനറൽ സെക്രട്ടറി) സൈഫുദ്ദീൻ വിളക്കേഴം (ട്രഷറർ), ഹാഷിം മണ്ണഞ്ചേരി, സുരേഷ് ആലപ്പുഴ (വൈസ് പ്രസിഡന്റ്), ടാഗോർ ആര്യാട്, ആന്റണി വിക്ടർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
സാജിദ് മുഹമ്മദ്, നാസറുദ്ദീൻ വിജെ, ശിഹാബുദീൻ പോളക്കുളം, ഷക്കീല വഹാബ്, നിസാർ അഹമ്മദ്, അൻവാസ്, നിസാർ കോലത്തു, ജലീൽ ആലപ്പുഴ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. ിൃശ2019ാമ്യ15ലമബെ്ലേിിശെ.ഷുഴ
ഈസ്റ്റ് വെനീസ് അസോസിയേഷൻ ഏഴാമത് വാർഷികവും അത്താഴ വിരുന്നും സംഘടിപ്പിച്ചു
12:35 AM May 16, 2019 | Deepika.com