ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗം ജൂണ്‍ രണ്ടിന് വൈകിട്ട് മൂന്നിന് സിഎംഎ ഹാളിൽ വച്ച് (834 E. Rand Rd, Suite 13, Mount Prospect, IL- 60056) നടത്തും. പ്രസ്തുത യോഗത്തെ പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ സംസാരിക്കും. സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. അടുത്ത രണ്ടു വർഷത്തേക്കുള്ള ഫോമ / ഫൊക്കാന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതും മലയാളി അസോസിയേഷന്റെ നിയമ ഭേദഗതി കമ്മറ്റിയെ തെരഞ്ഞെടുക്കുന്നതു മായിരിക്കും. അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമ പരിധിക്കുള്ളിൽ നിന്നു കൊണ്ട് ചർച്ച ചെയ്യും.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്നേഹപൂർവം പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ (847 477 0564) സെക്രട്ടറി ജോഷി വള്ളിക്കളം (312 685 6749) മറ്റു ഭാരവാഹികളും ക്ഷണിക്കുന്നു.
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗം
12:31 AM May 16, 2019 | Deepika.com