ഹൂസ്റ്റണ്‍: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ ഈ വർഷത്തെ വോളിബോൾ ബാസ്കറ്റ്ബോൾ ടൂർണമെന്റുകൾക്കു തുടക്കം കുറിക്കുന്നു.
മേയ് 18നു ശനിയാഴ്ച രാവിലെ 8 മണിക്കാരംഭിയ്ക്കുന്ന വോളിബോൾ ടൂർണമെന്റ് വൈകുന്നേരം 8 നു സമാപിക്കും. ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്നുള്ള ട്രിനിറ്റി സെന്ററിലാണ് ( 5810, അഹാലറമ ഏലിീമ ഞറ, ഒീൗെേീി, ഠത 77048) ടൂർണമെന്റ് നടത്തപ്പെടുന്നത്.
ഹൂസ്റ്റണിലെ വിവിധ ഇടവകകളിൽ നിന്നു പങ്കെടുക്കുന്ന ടീമുകളിൽകൂടി ഹൂസ്റ്റണിലെ പ്രശസ്തരായ വോളിബോൾ താരങ്ങളാണ് ടൂർണമെന്റിൽ അണിനിരക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ജൂണ്‍ 8, 9 തീയതികളിൽ ( ശനി, ഞായർ) ട്രിനിറ്റി സെന്ററിൽ വച്ചു എക്യൂമെനിക്കൽ ബാസ്കറ്റ്ബോൾ ടൂർണമെന്റും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിച്ചുവരുന്നു.
കൂടുതൽ വിവരങ്ങൾക്ക്,
റവ.ഫാ. ഐസക് ബി.പ്രകാശ് 832 997 9788
റവ.ഫാ. എബ്രഹാം സഖറിയ 832 466 3153
റജി കോട്ടയം 832 723 7995
ബിജു ചാലക്കൽ 832 275 1624
നൈനാൻ വെട്ടിനാൽ 832 681 6877
അനിൽ വർഗീസ് 832 594 7198
റിപ്പോർട്ട്: തോമസ് മാത്യു
എക്യൂമെനിക്കൽ വോളിബോൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ട്രിനിറ്റി സെന്ററിൽ മേയ് 18 മുതൽ
12:29 AM May 16, 2019 | Deepika.com