സംപുഷ്ടമായ വരികൾക്ക് അർത്ഥം കണ്ടെത്തുവാനായി തുടങ്ങിയ ഈ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന്റെ പേരിൽ തുടങ്ങിയ ഈ സംഘടന അമേരിക്കയിലെ സാംസ്കാരിക തലസ്ഥാനമായ ടെക്സസിലെ ഹൂസ്റ്റണിൽ ജന്മം കൊണ്ടുകഴിഞ്ഞു.
ന്യൂയോർക്കിൽ നിന്നും ഹൂസ്റ്റണിലേക്ക് അടുത്തിടെ കുടിയേറിയ വർഗീസ്, ഷീല
ദന്പതികളിലൂടെ ഉദിച്ച ഈ ആശയം ഹൂസ്റ്റണിൽ താമസിക്കുന്ന തൃശൂർ ജനതക്ക് വളരെയേറെ പ്രോത്സാഹനമായി എന്നു മാത്രമല്ല ജോണ്സണ്, സണ്ണി തോലത്ത്, ജയൻ അരവിന്ദാക്ഷൻ, ഷാജു കരുത്തി, കാട്ടുക്കാരൻ ജോണ്, ഇമ്മട്ടി പ്രിൻസ്, പള്ളത്ത് സണ്ണി എന്നിവരുടെ നിസീമമായ സഹായ സഹകരണത്തോടെ മേയ് മാസം 11ന് തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ് എന്ന സംഘടന ഉദയം കൊണ്ടു. വർഗീസ്, ഷീല ദന്പതികളുടെ വസതിയിൽ വച്ചു നടന്ന ഈ ചടങ്ങ് വൈകുന്നേരം 6 മുതൽ 10 വരെയായി ക്രമീകരിച്ച മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന ഈ പരിപാടി അർദ്ധരാത്രി വരെ നീണ്ടു പോയി. പ്രകൃതി വളരെ വികൃതമായിരുന്നുവെങ്കിലും തൃശൂരുകാർ കാറ്റും മഴയും ഇടിയും മിന്നലും കുസാതെ അൻപതോളം കുടുംബങ്ങൾ വിവിധ ഇനം രുചിഭേദങ്ങളുമായാണ് എത്തിച്ചേർന്നത്. രാത്രി 12ന് മതേഴ്സ് ഡേയുടെ തുടക്കം തന്നെ പങ്കെടുത്ത എല്ലാ അമ്മമാർക്കും വർണപുഷ്പങ്ങൾ നൽകി സ്നേഹവായ്പോടെ ആദരിക്കുകയുണ്ടായി. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെ ടാഗിന്റെ ജ·ദിനം സന്പന്നമായി.
തൃശൂരിന്റെ അഭിമാനമായ പൂരം ഹൂസ്റ്റണിലും ഒരു ഉത്സവമാക്കാനും കേരളത്തിന്റെ എല്ലാ ആഘോഷങ്ങളും ജാതി, മത, വർണ, വർഗ വ്യത്യാസമില്ലാതെ കൊണ്ടാടുവാനും തദവസരത്തിൽ തീരുമാനിച്ചു. തുടർന്ന് ഷീല ചേരു (പ്രസിഡന്റ്), ജയൻ അരവിന്ദാക്ഷൻ (വൈ. പ്രസിഡന്റ്), ബൈജു അന്പൂക്കൻ (സെക്രട്ടറി), ആനി ഷാജു (ജോ.സെകട്ടറി), രൂപേഷ് രാഘവൻ( ട്രഷറർ) എന്നിവരേയും ജോസ് ഡി. പെക്കാട്ടിൽ (ചെയർ), സണ്ണി തോലത്ത് (കോ.ചെയർ) തുടങ്ങി നിരവധി സാരഥികളെയും ഏക കണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.
കൂടുതൽ അന്വേഷണങ്ങൾക്ക്:
ഷീല ചീരു 9143105335, ജയൻ അരവിന്ദാക്ഷൻ 8327131713, ഷാജു കാരുത്തി 3462805512, ബൈജു അന്പുക്കൻ 8327088159.
റിപ്പോർട്ട്: ശങ്കരൻകുട്ടി