കുവൈത്ത് സിറ്റി : വ്യാജ ഇന്ത്യൻ പാസ്പ്പോർട്ടുമായി ശ്രീലങ്കക്കാർ പിടിയിലായി. വ്യാജ പാസ്പ്പോർട്ടുമായി ഇന്ത്യയിൽ നിന്നും യാത്ര തിരിച്ച മൂന്നു സ്ത്രീകളുൾപ്പടെ ആറു ശ്രീലങ്കൻ പൗരന്മാരെയാണ് കുവൈത്ത് വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തത്.
പിടികൂടിയവരുടെ കൈയിൽ ശ്രീലങ്കൻ പാസ്പ്പോർട്ടും മലേഷ്യൻ വ്യാജ പാസ്പ്പോർട്ടുമുണ്ടായിരുന്നു. മലേഷ്യൻ പാസ്പോർട്ടിലായിരുന്നു ബ്രിട്ടനിലേക്കുള്ള കള്ള വിസ ഇഷ്യൂ ചെയ്തിരുന്നത്. മലേഷ്യൻ പാസ്പോർട്ട് ഉപയോഗിച്ച് മലേഷ്യയിലെത്തി അവിടെനിന്ന് ബ്രിട്ടനിലേക്ക് പോവാനായിരുന്നു ഇവരുടെ പദ്ധതി. രഹസ്യവിവരത്തെ തുടർന്നാണ് വിമാനത്താവളത്തിലെ ട്രാൻസിറ്റ് ഹാളിൽനിന്ന് സുരക്ഷാ സേന ഇവരെ പിടികൂടിയത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
വ്യാജ ഇന്ത്യൻ പാസ്പ്പോർട്ടുമായി ശ്രീലങ്കക്കാർ പിടിയിൽ
11:25 PM May 14, 2019 | Deepika.com