കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ മരണമടഞ്ഞ തിരുവനന്തപുരം ഉച്ചക്കട സ്വദേശി സനു സത്യന്റെ (29) ഭൗതിക ശരീരം ചൊവ്വാഴ്ച വൈകിട്ടുള്ള എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടു പോകും.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഭൗതിക ശരിരം ബുധനാഴ്ച രാവിലെ 4.15 ന് നാട്ടിലെത്തും. വിമാനത്താവളത്തിൽ നിന്നും സ്വദേശത്തേക്ക് എത്തിക്കുന്നതിന് നോർക്ക വകുപ്പിന്റെ ആംബുലൻസ് സേവനവും കലയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.
റിപ്പോർട്ട്: സലിം കോട്ടയിൽ
സനു സത്യരാജിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും
11:23 PM May 14, 2019 | Deepika.com