പന്പ പ്രസിഡന്റ് മോഡി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ ഫിലാഡൽഫിയായിലെ സാംസ്ക്കാരിക പ്രവർത്തകയായ സിനു നായർ മുഖ്യ അതിഥിയായിരുന്നു. ട്രൈസ്സ്റ്റേറ്റ് കേരളഫോറം ചെയർമാൻ ജോഷി കുര്യാക്കോസ് ഫാ. ഫിലിപ്പ് മോഡയിൽ, അറ്റോർണി ബാബു വറുഗീസ്, സുധ കർത്ത, ജോർജ്ജ് നടവയൽ, ഫീലിപ്പോസ് ചെറിയാൻ, തോമസ് പോൾ ലൈല മാതന അറ്റോർണി ലീനോ തോമസ് എന്നിവർ മാതൃദിനാശംസകൾ നേർന്നു.
അമ്മമാരെ അനുമോദിച്ചു കൊണ്ട് പന്പയുടെ യൂത്ത് പ്രതിനിധി നിയ വറുഗീസ് മാതൃദിനസന്ദേശം നൽകി. അമ്മമാർ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരുപവൽക്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞു സംസാരിച്ച കുമാരി നിയ വറുഗീസ്, അമ്മമാരെ ഒരു ദിവസം മാത്രം സ്നേഹിച്ചാലും ആദരിച്ചാലും പോരാ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അമ്മമാർക്ക് സ്നേഹവും കരുതലും നൽകണമെന്നും പറഞ്ഞു.
പന്പ 2020 ഡ്രീം പ്രോജക്ടിിന്റെ വിശദാംശങ്ങൾ പ്രോജക്ട് ചെയർമാൻ അലക്സ് തോമസ് അവതരിപ്പിച്ചു. പന്പí് 2020 ആകുന്പോഴേയ്ക്കും കൂടുതൽ സൗകര്യമുള്ള കമ്മനണിറ്റി സെന്റർ എന്നതാണ് ഡ്രീം പ്രൊജറ്റ് എന്ന് അലക്സ് തോമസ് പറഞ്ഞു.
അമ്മമാർക്ക് പൂക്കളും സമ്മാനങ്ങളും നൽകിയതോടൊപ്പം സുമോദ് നെല്ലിക്കാലയും, അനൂപും ചേർന്നൊരുക്കിയ ഗാനസന്ധ്യയും ആഘോഷങ്ങളെ മികവുറ്റതാക്കി. പന്പ വിമൻസ് വൈസ് പ്രസിഡന്റ് ജൂലി ജേക്കബും റോണി വറുഗീസും പൊതുയോഗം നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാല സ്വാഗതവും ജോർജ് ഓലിക്കൽ നന്ദി പ്രകാശനവും നടത്തി. ഫീലിപ്പോസ് ചെറിയാൻ, ജേക്കബ് കോര, അൻസു നെല്ലിക്കാല, ജയ സുമോദ് എബി മാത്യു, ജോർജ് പണിക്കർ, ബോബി ജേക്കബ് എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. സുധ കർത്തയും, കാഷ്മീർ ഗാഡൻസും ആഘോഷ പരിപാടികളുടെ സ്പോണ്സർന്മാരായി. അമ്മമാർക്കായി പ്രത്യേകമായി ഒരുക്കിയ അത്താഴ വിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: ജോർജ് ഓലിക്കൽ