ഉന്നത ധാർമിക മൂല്യങ്ങൾ മെഡിക്കൽ രംഗത്ത് പുലരുന്നതിനു അനുഗുണമായ രീതിയിൽ നഴ്സുമാരുടെ സേവന പ്രവർത്തനങ്ങൾ പൂർണമായി തന്നെ എത്താറുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നും അനുപേക്ഷണീയമായ ഒരു ജീവിത സാഹചര്യം സ്വീകരിക്കാനായി വന്നിട്ടുള്ളവരാണ് ഈ സിറ്റിയിലെ ജനതയിൽ അധികവും. ദ്രുതഗതിയിലുള്ള വികസനവും, വിപുലമായ സമഗ്രമായ തൊഴിലവസരങ്ങളും ഈ സിറ്റിയെ ഒരു അതുല്യ സിറ്റിയായി മാറ്റിക്കൊണ്ടിരിക്കുന്നുവെന്നും. ’സിക്കാ’ വൈറസ് നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങളും, പൊതുജനാരോഗ്യ വിഷയങ്ങളിലും ഇർവിംഗ് സിറ്റി ശാസ്ത്രീയമായ രീതിയിൽ തന്നെ വൈദ്യ ശാസ്ത്രരംഗത്തെ പ്രയോജനപ്പെടുത്തുകയുണ്ടായിയെന്നും ഭദ്രദീപം കൊളുത്തി നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ ഇർവിംഗ് സിറ്റി മേയർ മിസ്റ്റർ റിച്ചാർഡ് സ്റ്റോപ്ഫെർ സംസാരിക്കുകയുണ്ടായി.
ദേശീയ നഴ്സസ് ഡേ ആഘോഷിക്കുന്ന മേയ് മാസത്തിൽ തന്നെ നഴ്സസ് വാരമായി ആഘോഷിക്കാൻ ഐഎഎൻഎഎൻടി തീരുമാനമെടുക്കുകയുണ്ടായി. 1995 മുതൽ പര്യാപ്തമായ വിധം നഴ്സസ് വീക്ക് ആഘോഷം നടത്താറുണ്ടെന്നും ഐഎഎൻഎഎൻടി എന്ന സംഘടനയുടെ അഭിമാനകരമായ പ്രവർത്തനത്തിന്റെയും മുന്നേറ്റത്തിന്റെയും നയങ്ങൾ വിശദീകരിച്ചും ഓർമപ്പെടുത്തിയും സ്വാഗതപ്രസംഗത്തിൽ പ്രസിഡന്റ് മഹേഷ് പിള്ളൈ സംസാരിച്ചു. സെക്രട്ടറി റീനെ ജോണ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ ആശംകളർപ്പിച്ചു സംസാരിച്ചു. ഏലിക്കുട്ടി ഫ്രാൻസിസിനു ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി.
പ്യാരി എബ്രഹാം, സൂസമ്മ സാമുൽ, ഡോ. നിഷ ജേക്കബ്, സുമി തോമസ്, മോളി ഐപ്പ് എന്നിവർ ഈ വർഷത്തെ നേഴ്സസ് അവാർഡിന് അർഹരായി. ഡോ. ജാക്കി മൈക്കൽ, ആലിസ് മാത്യു, മേരി എബ്രഹാം, ആനി മാത്യു , എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. കൂടാതെ കമ്മിറ്റി അംഗങ്ങളായ കവിത നായർ, എജൽ ജ്യോതി, ഡോ. ജിജി വർഗീസ്, വിജി ജോർജ്, ലിഫി ചെറിയാൻ, മേഴ്സി അലക്സാണ്ടർ, ജെയ്സി സോണി എന്നിവരുടെ പ്രവർത്തനവും ഈ മേളക്ക് പ്രത്യേകം മികവ് വരുത്തുകയുണ്ടായി . കേരൻ ജോബി അമേരിക്കൻ നാഷണൽ ആൻന്തേവും അൽസ്റ്റാർ മാന്പിള്ളി ഇന്ത്യൻ നാഷണൽ ആൻന്തേവും ആലപിച്ചു. ഹരിദാസ്, ജെയ്സണ്, ദീപാ, നിഷ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഭരതനാട്യം, മിമിക്രി, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കല പരിപാടികളും ഐഎഎൻഎഎൻടി 2019ന്റെ പരിപാടിക്ക് മാറ്റ് കൂട്ടി. ഡോ. ജിജി വർഗീസും, വിജി ജോർജജും ആയിരുന്നു പ്രസ്തുത പരിപാടി ക്രമീകരിച്ചത്.
റിപ്പോർട്ട്: അനശ്വരം മാന്പിള്ളി