രക്തദാനത്തിനായി ’കാർട്ടർ ബ്ലഡ് കെയർ ’ന്റെ പ്രവർത്തനമായിരുന്നു ഒരുക്കിയിരുന്നത്. രക്തദാന കർമ്മത്തിൽ യുവ ജനങ്ങളുടെ വലിയയൊരു സാന്നിധ്യമുണ്ടായിരുന്നു. മെഡിക്കൽ ക്യാന്പ് ഡോ. സഞ്ജയ് പി. ഉമ്മൻ എംഡി, ഡോ. സിന്ധു ഇ ഫിലിപ്പ് എംഡി ചേർന്നു നേതൃത്വം നൽകി. മിതമായ നിരക്കിൽ രക്ത പരിശോധനയും മറ്റു ലാബ് സൗകാര്യങ്ങളും സജ്ജമാക്കിയിരുന്നു. സെക്രട്ടറി ഡാനിയേൽ കുന്നേൽ, ഐ. വർഗീസ്, ചെറിയാൻ ശൂരനാട്, പ്രദീപ് നാഗനൂലിൽ, ജോർജ് ജോസഫ്, സാബു, ജോസഫ് എന്നിവർ ക്യാന്പിന്റ വിജകരമായ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുകയുണ്ടായി.
റിപ്പോർട്ട്: അനശ്വരം മാന്പിള്ളി