ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2019-21 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പ് കമ്മീഷണറായി അനിൽകുമാർ പിള്ളയെ ട്രസ്റ്റി ബോർഡ് ചുമതലപ്പെടുത്തി. കഐച്ച്എൻഎ മുൻ പ്രസിഡന്റ്, ചെയർമാൻ എന്നീ നിലകളിൽ അദ്ദേഹം സംഘടനയ്ക്കുവേണ്ടി വളരെയധികം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എഫ്ഐഎ ഷിക്കാഗോ പ്രസിഡന്റ്, ഐഎംഎ പ്രസിഡന്റ്, എൻഎഫ്ഐഎ ട്രഷറർ, ഏഷ്യൻ അമേരിക്കൻ കോഅലിഗേഷൻ പ്രസിഡന്റ്, ഗീതാമണ്ഡലം പ്രസിഡന്റ്, ഫൊക്കാന കണ്വൻഷൻ വൈസ് ചെയർ, കൂടാതെ മറ്റു വിവിധ ദേശീയ സംഘടനകളിലും അദ്ദേഹം തന്റേതായ മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ ബൈലോ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇപ്പോൾ സ്കോക്കി വില്ലേജിലെ കണ്‍സ്യൂമർ അഫയേഴ്സ് പൊട്ടക്ഷൻ കമ്മീഷണറായും പ്രവർത്തിച്ചുവരുന്നു.
മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റംഗങ്ങളായ ഹരി നന്പൂതിരിയും പ്രസന്നൻ പിള്ളയും ട്രസ്റ്റി ബോർഡ് അംഗങ്ങളുമാണ്. സംഘടനാ പ്രവർത്തനങ്ങളിൽ കഴിവു തെളിയിച്ചിട്ടുള്ള ഇവർ മൂവരും എന്തുകൊണ്ടും അനുയോജ്യരായവർ തന്നെയാണെന്നു ട്രസ്റ്റി ബോർഡ് ചെയർമാൻ സുധാ കർത്താ പറഞ്ഞു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
അനിൽകുമാർ പിള്ള കഐച്ച്എൻഎ ഇലക്ഷൻ കമ്മീഷണർ
10:14 PM May 13, 2019 | Deepika.com