റിയാദില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

02:40 PM May 12, 2019 | Deepika.com
റിയാദ്: ഹൃദയാഘാതം മൂലംറിയാദല്‍ മരിച്ച കൊല്ലം കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ആദര്‍ശ് ഭവനില്‍ ജയചന്ദ്രന്‍ പിള്ളയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. 12 വര്‍ഷമായി റിയാദില്‍ ദാഖല്‍ മഹദൂദ്, ദിറാബ് എന്നിവിടങ്ങളില്‍ ലോണ്‍ട്രിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ജയചന്ദ്രന്‍ പിള്ള കഴിഞ്ഞ മേയ് അഞ്ചിനു താമസ സ്ഥലത്ത് മരണമടയുകയായിരുന്നു. 54വയസായിരുന്നു. സുജ ഭാര്യയും, നജ്‌റാനില്‍ ജോലിചെയ്യുന്ന ആദര്‍ശ്, അനന്തു, എന്നിവര്‍ മക്കളുമാണ്.

കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കിഷോര്‍ ഇനിസാമിന്റെ നേതൃത്വത്തില്‍ മകന്‍ ആദര്‍ശും നാട്ടുകാരന്‍ ജിഷ്ണുവും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മേയ് പത്തിനു ഇത്തിഹാദ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍