മിശ്രിഫ് : കെഫാക് യൂണിമണി സോക്കർ ലീഗ് , മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങൾ ആവേശത്തിലേക്ക്. സെമി ഫൈനലിൽ ചാന്പ്യൻസ് എഫ്സി മലപ്പുറം ബ്രദേഴ്സിനെയും സോക്കർ കേരളാ സിഎഫ്സി സാൽമിയയെയും നേരിടും.
കഴിഞ്ഞ വർഷത്തെ ചാന്പ്യ·ാരായ ചാന്പ്യൻസ് എഫ്സി കിഷോർ നേടിയ മറുപടിയില്ലാത്ത രണ്ടു ഗോളിന് ബ്ലാസ്റ്റേഴ്സ് കുവൈറ്റിനെ പരാജയപ്പെടുത്തിയാണ് സെമിയിൽ ബെർത്ത് ഉറപ്പിച്ചത്. ഷൂട്ടൗട്ടിലൂടെ സ്പാർക്സ് എഫ്സിയെ തോൽപിച്ചാണ് മലപ്പുറം ബ്രദേഴ്സിന്റെ സെമിഫൈനൽ പ്രവേശനം. കെഫാക് സോക്കർ ലീഗ് മൂന്നുവട്ടം നേടിയ മുൻ ചാന്പ്യന്മാരായ സോക്കർ കേരളാ ആവേശം നിറഞ്ഞ മത്സരത്തിൽ വസീം നേടിയ ഒരു ഗോളിന് സിൽവെർസ്റ്റാർ എഫ്സിയെ പരാജയപ്പെടുത്തിയാണ് സെമിയിൽ യോഗ്യത നേടിയത്.
കഴിഞ്ഞ വർഷത്തെ റണ്ണേഴ്സപ്പായ മാക് കുവൈറ്റിനെ ഷൂട്ടൗട്ടിലൂടെ തോൽപിച്ചാണ് സിഎഫ്സി സാൽമിയ സെമിബെർത്ത് ഉറപ്പിച്ചത്. കെഫാക് മാസ്റ്റേഴ്സ് ലീഗിൽ സെമിഫൈനൽ മത്സരത്തിൽ സ്പാർക്സ് എഫ്സി, മലപ്പുറം ബ്രദേഴ്സിനെയും. യംഗ് ഷൂട്ടേർസ് എഫ്സി , സിൽവർ സ്റ്റാർ എഫ് സിയെയും നേരിടും. മത്സരങ്ങൾ വെള്ളിയാഴ്ച വൈകിട്ട് നാലു മുതൽ ആരംഭിക്കുമെന്നും സെമി ഫൈനലുകൾക്കുള്ള ഒരുക്കങ്ങെളെല്ലാം പൂർത്തിയായതായും കെഫാക് ഭാരാവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെഫാക് സോക്കർ ലീഗ്, മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളുടെ സെമി ഫൈനൽ ലൈനപ്പായി
10:30 PM Apr 25, 2019 | Deepika.com