ഏരിയാ പ്രസിഡന്റ് ഒ.പി. മുരളി താൽകാലിക അധ്യക്ഷനായിരുന്നു. കൃഷ്ണകുമാർ, ഒ.പി മുരളി, ജോബി (പ്രസീഡിയം) പി.പി. ഷാജു, പ്രതീപ് രാജ്, ചന്ദ്രചൂഡൻ (സ്റ്റിയറിംഗ്) ജോസൻ, ജ്യോതി പ്രകാശ്, അൻസാർ(മിനുട്ട്സ്) നൗഫൽ, ഷിഹാബുദ്ദീൻ (പ്രമേയം), ഡി. അനിൽ കുമാർ, ബിജു, പ്രശാന്ത് (ക്രഡൻഷ്യൽ) എന്നിവർ സബ് കമ്മിറ്റികളുടെ ചുമതലകൾ നിർവഹിച്ചു. രക്തസാക്ഷി പ്രമേയം ജെസിനും, അനുശോചന പ്രമേയം പ്രശാന്തും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി പ്രതീപ് രാജ് കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, പി.പി ഷാജു വരവു ചിലവും, കേളി പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചയ്ക്ക് പ്രതീപ് രാജ്, പി.പി ഷാജു, കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, മുഖ്യരക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ എന്നിവർ മറുപടി പറഞ്ഞു.
പുതിയ ഭാരവാഹികളായി ഒ.പി. മുരളി (പ്രസിഡന്റ്), പ്രതീപ് രാജ് (സെക്രട്ടറി), പി.പി ഷാജു (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.