കുവൈത്ത് സിറ്റി: ’ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈറ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനായി കുവൈറ്റിലെത്തിയ മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റി ചെലമേശ്വറിന് പിപിഎഫ് കുവൈറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
പിപിഎഫ് കുവൈറ്റ് ജനറൽ സെക്രട്ടറി അനിൽ കുമാർ, പിപിഎഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷേർളി ശശി രാജ്, അഡ്വ. തോമസ് സ്റ്റീഫൻ കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് തുടങ്ങിയവർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി എത്തിച്ചേർന്നിരുന്നു. ഏപ്രിൽ 26 വെള്ളിയാഴ്ച മംഗഫ് അൽനജാത്ത് സ്കൂളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. വൈകിട്ട് 5ന് ആരംഭിക്കുന്ന സെമിനാറിലേക്ക് കുവൈത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി പിപിഎഫ് കുവൈറ്റ് പ്രസിഡന്റ് ജി. സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ജസ്റ്റിസ് ചെലമേശ്വറിന് സ്വീകരണം നൽകി
10:47 PM Apr 24, 2019 | Deepika.com