ഐബിഎ ചെയർമാൻ റഫീക് ഹൈദ്രോസ് അധ്യക്ഷത വഹിച്ച പൊതുയോഗം അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ടി.എ നാസർ, നിയുകത വൈസ് പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ജയരാജ് എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ അബ്ദുൾ കാദർ തിരുവത്ര, ആർട്ട് സെക്രട്ടറി കെ.വി. ബഷീർ, എക്സിക്യൂട്ടീവ് മെന്പർ നസീർ പെരുന്പാവൂർ, വടകര എൻആർഐ ഫോറം ജനറൽ സെക്രട്ടറി റജീദ് പട്ടോളി എന്നിവർ പങ്കെടുത്തു.
ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളി സഹോദര·ാർക്ക്
റമളാനിൽ ഇശൽ ബാൻഡ് അബുദാബി നടത്തുന്ന ഇഫ്താർ കിറ്റ് വിതരണ പരിപാടിയുടെ ആദ്യ ഫണ്ട് ഐബിഎ മുഖ്യരക്ഷാധികാരി ഹാരിസ് നാദാപുരം, ജനറൽ കണ്വീനർ അബ്ദുള്ള ഷാജിക്ക് നൽകികൊണ്ട് ഉദ്ഘാടനംചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി സാലിത്ത് രാമന്തളി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് അലി കലൂർമ്മ നന്ദിയും രേഖപ്പെടുത്തി.
അന്നേദിവസം റിലീസ് ചെയ്ത ഐബിഎ മാഷപ്പ് സോംഹ് (സഹറാ) ശിൽപികളായ അൻസാർ വെഞ്ഞാറമൂട്, അബു ജിയാദ് എന്നിവർക്കുള്ള ഉപഹാരങ്ങൾ ഇവന്റ് കോർഡിനേറ്റർ ഇക്ബാൽ ലത്തീഫ് കൈമാറി.
കലാപരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരങ്ങൾ ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് പിആർഒ അഷ്റഫ്, ഐബിഎ ഉപദേശക സമിതി അംഗങ്ങളായ മഹ്റൂഫ് എ.ടി, അബ്ദുൾ കരീം, വൈസ് പ്രസിഡന്റ് ഷിഹാബ് എടരിക്കോട്, എക്സിക്യൂട്ടീവ് അംഗം സൽമാൻ ഫാരിസി എന്നിവർ ചേർന്നു നൽകി.
തുടർന്നു നടന്ന ഐബിഎ മാഷപ്പ് സോംഹ് (സഹറാ) റിലീസ് ന്ധഗീത് കീ രാത്ന്ധ സംഗീതനിശ എന്നിവഅഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി സനാ കരീം, ജോയിന്റ് സെക്രട്ടറി അസീം കണ്ണൂർ, ട്രഷറർ അലിമോൻ വരമംഗലം, എക്സിക്യൂട്ടീവ് അംഗങ്ങളായ നിയാസ് നുജൂം, സമീർ മീനെഡെത്ത്, ഹബീബ് റഹ്മാൻ, അസീസ് ചെമ്മണ്ണൂർ, നൗഫൽ ദേശമംഗലം, സയ്ദ് അലവി, സാദിഖ് കല്ലടാ, നിഷാൻ അബ്ദുൾ അസീസ്, സന്തോഷ്, സിയാദ്, സുനീഷ്, സഹീർ എന്നിവർ ചേർന്നു നിയന്ത്രിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള