കുവൈത്ത്: രാജ്യം ഉറ്റുനോക്കുന്ന അതി നിർണായകമായ തെരഞ്ഞെടുപ്പിൽ സങ്കുചിത താൽപര്യങ്ങൾ മാറ്റി വച്ചു ഫാഷിസ്റ്റ് ശക്തികളെ പുറത്താക്കാൻ മതേതര കക്ഷികൾ രാഷ്ടത്തിന്റെ നിലനിൽപ്പിനായി ഐക്യപ്പെടണമെന്ന് വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു’, വെൽഫെയർ കേരള കോഴിക്കോട് മലപ്പുറം വയനാട് ജില്ലാ കമ്മിറ്റികൾ സംയുക്തമായാണ് പോർക്കളത്തിൽ മുഖാമുഖം എന്ന പേരിൽ തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചത്.
വിത്യസ്ത രാഷ്ട്രീയ പ്രതിനിധികളെ ഒരേ വേദിയിൽ ഒരുമിച്ചു നിർത്തി നടത്തിയ സംവാദം ചൂടേറിയ രാഷ്ട്രീയ ചർച്ചകൾകൾക്കാണ് വേദിയായത്. ഇടതു ഘാടക കക്ഷികൾ ഭരണനേട്ടങ്ങളും, ദേശിയ രാഷ്ട്രീയത്തിൽ ഇടതു മൂന്നണിയുടെ പ്രസക്തിയും ഉയർത്തി കാണിച്ചപ്പോൾ, യുഡിഎഫും ഘടകകഷികളും ഇടതുഭരണത്തിലെ കോട്ടങ്ങൾ നിരത്തിയും തിരിച്ചടിച്ചപ്പോൾ ചൂടേറിയ വാഗ്വാദം തെന്നെ നടന്നു.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹ് വെയുദ്ദീൻൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ലായിക്ക് അഹമ്മദ് അധ്യക്ഷത വഹിച്ചു. മലപ്പും ജില്ലാ പ്രസിഡന്റ് റഫീഖ് ബാബു വിഷയാവതരണം നിർവഹിച്ചു. ഫൈസൽ മഞ്ചേരി സംവാദം നിയന്ത്രിച്ചു.
വിത്യസ്ത രാഷ്ട്രീയ പാർട്ടികളെ പ്രധിനിധികരിച്ചു കൊണ്ട് കൃഷ്ണൻ കാടലുണ്ടി(ഐഎൻസി) രാജീവ് ജോണ് (സിപിഐ), ഫാറൂഖ് ഹമദാനി (ഐയുഎംഎൽ), സത്താർ കുന്നിൽ(ഐഎൻഎൽ), ഷൗക്കത്ത് വളാഞ്ചേരി(വെൽഫെയർ പാർട്ടി) എന്നിവർ പങ്കെടുത്തു. വെൽഫെയർ കേരള കുവൈത്ത് ജനറൽ സെക്രട്ടറിമ്മാരായ അൻവർ ഷാജി, ഗിരീഷ് വയനാട്, വൈസ് പ്രസിഡന്റ് ഖലീലുറഹിമാൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി പോളി ജോസ് സ്വാഗതവും വയനാട് ജില്ലാ പ്രസിഡന്റ് സ്മിത സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
രാജ്യത്തിന്റെ നിലനിൽപ്പിനായി ഐക്യപ്പെടണം: വെൽഫയർ കേരള സംവാദം
10:39 PM Apr 24, 2019 | Deepika.com