റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) പത്തൊന്പതാമത് വാർഷികത്തോടനുബന്ധിച്ചു റിയാദിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമാറ്റിക് ഗ്രൂപ്പ് നൃത്ത മത്സരം ഡി’ റിയാലിറ്റി ’19 എന്ന പേരിൽ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 26 വെള്ളിയാഴ്ച്ച റിയാദിലെ എക്സിറ്റ് പതിനെട്ടിലുള്ള നോഫ ഓഡിറ്റോറിയത്തിൽ വച്ചു വൈകിട്ട് അഞ്ചു മുതൽ ജൂനിയർ സീനിയർ വിഭാഗങ്ങളിലുള്ള ഗ്രൂപ്പ് നൃത്ത മത്സരങ്ങളാണ് നടപ്പെടുക. സൗദി അറേബ്യയിലെ വിവിധ നൃത്ത വിദ്യാലയങ്ങളിൽ നൃത്തം അഭ്യസിക്കുന്ന പ്രഗൽഭരായ കുട്ടികൾ പങ്കെടുക്കുന്നു . മത്സര വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസുകളാണ് ഒരുക്കിയിരിക്കുന്നത്.
25 ടീമുകൾ പങ്കെടുക്കുന്ന നൃത്ത മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഈ നൃത്ത വിസ്മയം കാണാൻ റിയാദിലുള്ള എല്ലാ കലാപ്രേമികളെയും ക്ഷണിച്ചുകൊള്ളുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ബിനു ധർമരാജൻ 0502155416
ഉമർകുട്ടി 0558872584
നിഖിൽ മോഹൻ 0537589473
റിപ്പോർട്ട്: ഷെറിൻ ജോസഫ്
ഡി’ റിയാലിറ്റി ’19 ഏപ്രിൽ 26 വെള്ളിയാഴ്ച
10:20 PM Apr 23, 2019 | Deepika.com