കുവൈത്ത്: കുവൈറ്റ് എലത്തൂർ അസോസിയേഷൻ കെഫാക്കുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന അൽ മഷാൻ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് ഓൾ ഇന്ത്യാ സെവൻ എ സൈഡ് പ്രൈസ് മണി ഓപ്പണ്‍ ഏകദിന ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 26 വെള്ളിയാഴ്ച്ച രാവിലെ 6 മുതൽ ബയാൻ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കപ്പെടും. കുവൈത്തിലെ പ്രമുഖ പതിനെട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതായിരിക്കും. വിജയികൾക്ക് ട്രോഫികൾ കൂടാതെ 250 ഡോളർ പ്രൈസ് മണിയും റണ്ണേഴ്സിന് 150 ഡോളർ പ്രൈസ് മണിയും ഉണ്ടായിരിക്കുന്നതാണ്.
കുവൈത്തിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും ഈ വരുന്ന വെള്ളിയാഴ്ച്ച രാവിലെ ആറിന് ബയാൻ ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
ടൂർണ്ണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് യാക്കൂബ് എലത്തൂർ 99783716, റഫീക്ക് നടുക്കണ്ടി 97398453, ഖാദർ എലത്തൂർ 66771980, നാസർ എം കെ 66780404 ഷാഫി എൻ 60326035 എന്നിവരുമായി ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് എലത്തൂർ അസോസിയേഷൻ അൽ മഷാൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് വെള്ളിയാഴ്ച
10:18 PM Apr 23, 2019 | Deepika.com