റിയാദ്: കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ റിയാദിലെ തറവാട് കുടുംബ കൂട്ടായ്മ പതിമൂന്നാം വാർഷികം ’സർഗനിശ 2019’ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിനു സമീപമുള്ള എന്പ്രത്തൊർ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച വൈകിട്ട് ഏഴു മുതൽ വിപുലമായ കലാപരിപാടികളോടെ ആഘോഷിക്കുന്നു. പ്രസ്തുത പരിപാടിയിൽ ലോക പ്രശസ്ത മജീഷ്യനും പ്രചോദക പ്രസംഗികനുമായ പ്രഫ. ഗോപിനാഥ് മുതുകാട് പങ്കെടുക്കുന്നു. ചടങ്ങിൽ വച്ചു തറവാടിന്റെ ബെസ്റ് പബ്ലിക് ഒബ്സെർവർ അവാർഡ് പ്രഫ. മുതുകാടിനു സമ്മാനിക്കും.
വൈവിധ്യമാർന്ന കലാപരിപാടികളാണ് തറവാട് സർഗനിശ 2019’ ൽ അണിയിച്ചൊരുക്കുന്നത്. കേരളത്തനിമ വിളിച്ചോതുന്ന ’മലയാളം’ കൊച്ചുകുരുന്നുകളുടെ മഴവിൽ കൂട്ടം, ഇന്ത്യൻ സൈന്യത്തിനുള്ള ആദരമായി ’ഉണ്ണി വന്ന ദിവസം’ എന്ന ലഘുനാടകം, പ്രഫ. ഗോപിനാഥ് മുതുകാടിന്റെ "മോൾഡിംഗ് മൈൻഡ്സ് മാജിക്കലി' എന്ന സംവേദനാൽമക പരിപാടി തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സോണി ജോസഫ് ഈപ്പൻ
പ്രഫ. ഗോപിനാഥ് മുതുകാട് റിയാദിൽ
10:49 PM Apr 22, 2019 | Deepika.com