കുവൈത്ത്: 2019-20 വർഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ സാൽമിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിജിൻ രാജ്. എസ് (പ്രസിഡന്റ്), അമൽജിത്ത് (വൈസ് പ്രസിഡന്റ്), ജിനേഷ് (സെക്രട്ടറി), ശ്രീകാന്ത് (ജോയന്റ് സെക്രട്ടറി), ജയപ്രകാശ് (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിർവാഹക സമിതിയിലേക്ക് സാൽമിയ ഏരിയ പ്രതിനിധികളായി സൂരജ്.കെ, അബ്ദുൾ റസാഖ് എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.
മഹിളാവേദി സാൽമിയ ഏരിയ ഭാരവാഹികളായി ദീപ്തി അമൽജിത് ( പ്രസിഡന്റ്) സൽമ റിയാസ് (സെക്രട്ടറി), അഞ്ജന രജീഷ് (ട്രഷറർ) എന്നിവർ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിർവാഹക സമിതിയിലേക്ക് സാൽമിയ ഏരിയ പ്രതിനിധികളായി നീന രാജഗോപാൽ, അസ്മ അബ്ദുള്ള എന്നിവരെയും തെരഞ്ഞെടുത്തു.
സാൽമിയ സോപാനം ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഏരിയാ പ്രസിഡന്റ് ജിനീഷ് അധ്യക്ഷനായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ഷൈജിത്ത്.കെ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൾ നജീബ്.ടി.കെ, ട്രഷറർ വിനീഷ്.പി.വി എന്നിവർ സംസാരിച്ചു. വരണാധികാരി രാധാകൃഷ്ണൻ.കെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും റിജിൻ രാജ് നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് സാൽമിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
10:44 PM Apr 22, 2019 | Deepika.com