റിയാദ്: മൈ ഓണ്‍ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും എസ്ടി കാർഗോ നൽകുന്ന റണ്ണേഴ്സ് അപ് ട്രോഫിക്കും വേണ്ടിയുള്ള നവോദയ മൈ ഓണ്‍ വോളിബോൾ ടൂർണമെന്റിന്റെ ആദ്യഘട്ടം മത്സരം പൂർത്തിയായതോടെ സെമി ഫൈനലിൽ ഇന്ത്യ സൗദി ടീമുകളുടെ ഏറ്റുമുട്ടലിന് കളമൊരുങ്ങി.
രണ്ടാം ദിവസത്തെ ആദ്യം മത്സരത്തിൽ പാകിസ്ഥാൻ ടീം ഷക്കർ ഘറിനെ നേരിട്ടുള്ള (27-25 , 25-22 , 25 -19 ) മൂന്ന് സെറ്റുകൾ സ്വന്തമാക്കി മലയാളികളുടെ അറബ്കോ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ സൗദി റവാബി ടീം ഒന്നിനെതിരെ മൂന്ന് ഗെയിമുകൾ സ്വന്തമാക്കി പാകിസ്ഥാൻ ടീം കാശ്മീർ ക്ലബ്ബിനെ പരാജയപ്പെടുത്തി (25-18 , 25-22 , 20-25 , 25-18 ). നെബു വർഗീസ്, ജിമ്മി, സുജിത്, ശോഭനൻ, ഷൈജു പച്ചയിൽ, കുഞ്ഞി (സഫ മക്ക) എന്നിവരും നവോദയ ഭാരവാഹികളും ടീമുകളെ പരിചയപ്പെട്ടു.
ഏപ്രിൽ 25നു നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ സൗദി ടീം അൽജസീറ ഇന്ത്യൻ ടീം സ്റ്റാർസിനെയും മറ്റൊരു സൗദി ടീം റവാബി ഇന്ത്യൻ ടീം അറബ്കോയേയും നേരിടും. വെള്ളിയാഴ്ചയാണ് ഫൈനൽ.
റിപ്പോർട്ട്: കുമിൾ സുധീർ
നവോദയ മൈ ഓണ്‍ വോളിബോൾ ടൂർണമെന്റ് : സെമിഫൈനലിൽ ഇന്ത്യ സൗദി ടീമുകൾ ഏറ്റുമുട്ടും
10:28 PM Apr 22, 2019 | Deepika.com