മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ വിവിധ ദേവാലയങ്ങളിൽ നടന്ന ഉയിർപ്പു ശുശ്രൂഷകളിൽ ആയിരങ്ങൾ പങ്കുചേർന്നു. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത്ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളവാസ് മെത്രാപ്പോലീത്താ, മഹാ ഇടവക വികാരി ഫാ. ജേക്കബ് തോമസ്, മഹാ ഇടവക സഹ വികാരി ഫാ. ജിജു ജോർജ്, ഫാ. സഖറിയ കെ. എബ്രാഹാം എന്നിവർ കാർമ്മികത്വം വഹിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ