റിയാദിലെ കേളി കലാ സാംസ്കാരിക വേദിയുടെ തെരഞ്ഞെടുപ്പ് കണ്വൻഷൻ ടെലിഫോണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേളി മുഖ്യ രക്ഷാധികാരി സമിതി ആക്റ്റിംഗ് കണ്‍വീനർ കെ.പി.എം സാദിക്ക് അധ്യക്ഷനായിരുന്നു. മുഖ്യ രക്ഷാധികാരി സമിതി അംഗം ബി.പി രാജീവൻ ആമുഖ പ്രഭാഷണം നടത്തി.
കേളി സെക്രട്ടറി ഷൗക്കത്ത് സ്വാഗതം ആശംസിച്ചു. ന്യൂ ഏജ് പ്രതിനിധി വിനോദ് കൃഷ്ണ, ഐഎംസിസി സൗദി നാഷണൽ കമ്മിറ്റി അംഗം സജാദ്, ദമാം നവോദയ സെക്രട്ടറി നയീം, കേളി മുഖ്യ രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, സജീവൻ ചൊവ്വ, കേളി കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധൻ, പ്രസിഡന്റ് പ്രിയ വിനോദ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. വിവിധ മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർഥികൾ പ്രവാസി സമൂഹത്തെ അഭിവാദ്യം ചെയ്ത് വോട്ടഭ്യർത്ഥന നടത്തി. കേളി കേന്ദ്രകമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയയിലെ പ്രവർത്തകർ, കുടുംബവേദി അംഗങ്ങൾ തുടങ്ങി നിരവധിപേർ കണ്‍വൻഷനിൽ പങ്കെടുത്തു.