കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക "ന്യൂ​യോ​ർ​ക്ക് ശു​ഭാ​രം​ഭം' വ​ർ​ണ​ശ​ബ​ള​മാ​യി

10:04 PM Apr 22, 2019 | Deepika.com
ന്യൂ​യോ​ർ​ക്ക്: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി്ക്ക​യു​ടെ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നു മു​ന്നോ​ടി​യാ​യു​ള്ള ന്യൂ​യോ​ർ​ക്കി​ലെ ശു​ഭാ​രം​ഭം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. സം​ഘ​ട​നാ ച​ർ​ച്ച​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും നൃ​ത്ത​വും സം​ഗീ​ത​വും എ​ല്ലാം ചേ​ർ​ന്ന് വ​ർ​ണ​ശ​ബ​ള​മാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

ക​ഐ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ഡോ. ​രേ​ഖ മേ​നോ​ൻ, സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ, ട്ര​ഷ​റ​ർ വി​നോ​ദ് കെ​യാ​ർ​കെ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ് ച​ന്ദ്ര​ൻ, റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി നാ​യ​ർ, മു​ൻ സെ​ക്ര​ട്ട​റി രാ​ജു നാ​ണു എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ പ്രാ​ർ​ത്ഥ​നാ​ഗീ​തം ആ​ല​പി​ച്ചു. റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഡോ. ​രേ​ഖ മേ​നോ​ൻ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹം ഒ​ത്തൊ​രു​മ​യോ​ടെ നി്ൽ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ, ട്ര​ഷ​റ​ർ വി​നോ​ദ് കെ​യാ​ർ​കെ, മു​ൻ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ ഷി​ബു ദി​വാ​ക​ര​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, വേ​ൾ​ഡ് അ​യ്യ​പ്പ സേ​വാ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പാ​ർ​ത്ഥ​സാ​ര​ഥി പി​ള്ള, എ​ൻ​എ​സ്എ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് സു​നി​ൽ നാ​യ​ർ, ഹി​ന്ദു സ്വ​യം സേ​വ​ക് സം​ഘ് പ്ര​തി​നി​ധി ശി​വ​ദാ​സ​ൻ നാ​യ​ർ, മ​ഹി​മ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ്മ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ അം​ഗം ഡോ.​ഗീ​ത മേ​നോ​ൻ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ര​വി കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ സ​ഞ്ജീ​വ് കു​മാ​ർ, ക​ണ്‍​വീ​ന​ർ ജ​യ് കു​ള്ള​ന്പി​ൽ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ത​ങ്ക​മ​ണി അ​ര​വി​ന്ദ​ൻ, രെ​ജി​സ്ട്രേ​ഷ​ൻ കോ​ചെ​യ​ർ രെ​തി മേ​നോ​ൻ തു​ട​ങ്ങി നി​ര​വ​ധി ക​ണ്‍​വെ​ൻ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും, നി​ല​വി​ലെ​യും മു​ൻ​കാ​ല​ങ്ങ​ളി​ലെ​യും ഡ​യ​റ​ക്റ്റ​ർ ആ​ൻ​ഡ് ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളും ത​ദ​വ​സ​ര​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ്മി​ത ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​വാ​തി​ര​ക​ളി , ഗാ​യ​ത്രി നാ​യ​രു​ടെ ഭ​ര​ത​നാ​ട്യം, ധ​ന്യ ദീ​പു​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ഗ്രൂ​പ്പ് ഡാ​ൻ​സ്, മു​തി​ർ​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ നൃ​ത്തം എ​ന്നി​വ ന​യ​ന​മ​നോ​ഹ​ര​മാ​യി​രു​ന്നു. അ​നി​ത കൃ​ഷ്ണ, ശ​ബ​രി​നാ​ഥ് നാ​യ​ർ, രാം​ദാ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, ര​വി നാ​യ​ർ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ശ​ബ​രി​നാ​ഥ് നാ​യ​ർ ത​യാ​റാ​ക്കി​യ സ​ത്യാ​ന​ന്ദ സ​ര​സ്വ​തി​യെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ ചി​ത്ര​വും മു​ൻ ക​ണ്‍​വ​ൻ​ഷ​നു​ക​ളെ കോ​ർ​ത്തി​ണ​ക്കി കൊ​ണ്ടു​ള്ള വീ​ഡി​യോ ചി​ത്ര​വും പ്ര​ദ​ർ​ശി​പ്പി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ​ർ അ​രു​ണ്‍ നാ​യ​ർ ര​ജി​സ്ട്രേ​ഷ​നെ കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ ന​ൽ​കി. കി​ക്ക് ഓ​ഫ് ഔ​പ​ചാ​രി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ര​ജി​സ്ട്രേ​ഷ​ൻ​സ് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. കൊ​ച്ചു​ണ്ണി ഇ​ള​വ​ൻ​മ​ഠം ന​ന്ദി അ​റി​യി​ച്ചു.​ദേ​ശീ​യ ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ്തി കു​റി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.