ഡാളസ്: കേരള പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തര വകുപ്പുമന്ത്രിയുമായ രമേശ് ചെന്നിത്തലക്ക് ഡാളസ് കേരള അസോസിയേഷൻ സ്വീകരണം നൽകുന്നു. ഏപ്രിൽ 28 ഞായർ ഉച്ചതിരിഞ്ഞു നാലിന് ബ്രോഡ്വേയിലുള്ള ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യുക്കേഷൻ സെന്ററിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് അറിയിച്ചു. സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 972 569 7165
ഡാളസ് കേരള അസോസിയേഷൻ രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകുന്നു
09:56 PM Apr 22, 2019 | Deepika.com