കുവൈറ്റ് മഹാഇടവക ഉയര്‍പ്പ് പെരുന്നാള്‍ കൊണ്ടാടി

11:41 AM Apr 21, 2019 | Deepika.com
കുവൈറ്റ് : മരണത്തെ ജയിച്ച ക്രിസ്തു മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാഇടവക ഉയര്‍പ്പ് പെരുന്നാള്‍ കൊണ്ടാടി.

മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ വിവിധ ദേവാലയങ്ങളില്‍ നടന്ന ഉയര്‍പ്പ് ശുശ്രൂഷകളില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു.

ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്താ, മഹാ ഇടവക വികാരി ഫാ. ജേക്കബ് തോമസ്, മഹാ ഇടവക സഹ വികാരി ഫാ. ജിജു ജോര്‍ജ്, ഫാ. സഖറിയ കെ. എബ്രാഹാം എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍