അലിഫ് സ്കൂൾ വിദ്യാർഥികൾ ജെ ആൻഡ് പി ക്യാമ്പ് സന്ദർശിച്ചു

10:25 PM Apr 16, 2019 | Deepika.com
റിയാദ്:അലിഫ് ഇന്‍റർനാഷണൽ സ്കൂൾ വിദ്യാർഥികളും അധ്യാപകരും ജെ ആൻഡ് പി ലേബർ ക്യാമ്പ് സന്ദർശിച്ചു. വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് സന്ദർശനത്തിൽ ക്യാമ്പിലെ അംഗങ്ങൾക്ക് സ്നേഹോപഹാരങ്ങൾ നല്കി.

നാലു ചുമരുകൾക്കപ്പുറത്തേക്ക് കുട്ടികളുടെ കണ്ണ് തുറക്കാനും സമൂഹത്തിന്‍റെ പരുക്കൻ തലങ്ങൾ അടുത്തറിയാനും ഉപകരിക്കുന്ന ഇത്തരം പഠനയാത്രകൾ സ്കൂളിന്‍റെ പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമാണ്.

ക്യാമ്പ് നിയന്ത്രിക്കുന്ന തൊഴില് മന്ത്രാലയത്തിലെ പ്രതിനിധികൾ അലിഫ് സ്കൂൾ വിദ്യാർഥികളെ അഭിനന്ദിച്ചു. ഇബ്രാഹീം അല് ഉനൈസി (തൊഴില് മന്ത്രാലയം പ്രതിനിധി) സഹായവിതരണം ഉദ്ഘാടനം ചെയ്തു.

കുഞ്ഞു മനസുകളിൽ സ്നേഹകാരുണ്യത്തിന്‍റെ ഉറവ തെളിയാൻ ഇത്തരം പരിപാടികൾ ഉപകരിക്കുമെന്ന് സ്കൂൾ ഡയറക്ടർ ലുഖ്മാന് പാഴൂര് പറഞ്ഞു. പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ ,പ്രമുഖ കാരുന്ന്യ പ്രവര്ത്തകരായ ശിഹാബ് കൊട്ടുകാട്,ഇബ്രാഹീം കരീം, വിദ്യാർഥി പ്രതിനിധികളായി അഹ്മദ് അബ്ദുള്ള ,സജാവല് അലി തുടങ്ങിയവര് ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ് മാസ്റ്റർ നൗഷാദ് മാസ്റ്റർ, എ.ഒ അലി ബുഖാരി നേതൃത്വം നല്കി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ