കെ.എം. മാണിയുടെ നിര്യാണത്തില്‍ എസ്എംസിസി അനുശോചിച്ചു

12:32 PM Apr 16, 2019 | Deepika.com
ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍ മന്ത്രിയും, കേരള കത്തോലിക്കാ സഭയുടെ അഭിമാനവുമായിരുന്ന കെ.എം. മാണിയുടെ നിര്യാണത്തില്‍ എസ്എംസിസി ഷിക്കാഗോ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.

ഏപ്രില്‍ 14നു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസിഡന്റ് ആന്റോ കവയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ സണ്ണി വള്ളിക്കളം, ഷിബു അഗസ്റ്റിന്‍, ബിജി കൊല്ലാപുരം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാജി കൈലാത്ത്, കുര്യാക്കോസ് ചാക്കോ, ടോമി മേത്തിപ്പാറ എന്നിവര്‍ കെ.എം. മാണി കത്തോലിക്കാ സഭയ്ക്ക്, പ്രത്യേകിച്ച് സീറോ മലബാര്‍ സഭയ്ക്ക് നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം