കുവൈത്ത് സിറ്റി: പതിനേഴാമത് ലോകസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്, മാവേലിക്കര, ആറ്റിങ്ങൽ, കണ്ണൂർ, കാസർഗോഡ് എന്നീ മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കണ്‍വെൻഷനുകൾ സംഘടിപ്പിച്ചു.
അബു ഹലീഫ കല സെന്ററിൽ നടന്ന കോഴിക്കോട് മണ്ഡലം കണ്വൻഷൻ പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ ഡയറക്ടർ എൻ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. എംപി മുസ്ഫർ കണ്‍വീനറായും ഷെരീഫ് താമരശേരി ചെയർമാനുമായുള്ള 25 അംഗ കോഴിക്കോട് മണ്ഡലം കമ്മിറ്റിയെ കണ്വൻഷൻ തെരഞ്ഞെടുത്തു.
അബാസിയ കല സെന്ററിൽ നടന്ന ആറ്റിങ്ങൽ മണ്ഡലം കണ്വൻഷൻ ലോക കേരള സഭാംഗം സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. കണ്വെൻഷൻ മൈക്കിൾ ജോണ്സണ് കണ്‍വീനറായും, ഷാഹിൻ ചിറയിൻകീഴ് ചെയർമാനുമായുള്ള 25 അംഗ മണ്ഡലം കമ്മിറ്റിക്ക് രൂപം നൽകി. അബ്ബാസിയ കല സെന്ററിൽ നടന്ന മാവേലിക്കര മണ്ഡലം കണ്വൻഷൻ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ കോഡിനേറ്റർ ജെ സജി ഉദ്ഘാടനം ചെയ്തു. സാം പൈനുംമൂട് കണ്‍വീനറായും രാജീവ് ജോണ്‍ ചെയർമാനുമായുള്ള 25 അംഗ മണ്ഡലം കമ്മിറ്റിയെ ക്ണ്വെൻഷൻ തിരഞ്ഞെടുത്തു. അബ്ബാസിയ കല സെന്ററിൽ വെച്ച് സംഘടിപ്പിച്ച കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വൻഷൻ ഐഎംസിസിയുടെ ജിസിസി ചെയർമാൻ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. കണ്വൻഷൻ നവീൻ എളയാവൂർ കണ്‍വീനറായും ബിജു ആന്റണി ചെയർമാനുമായി 25 അംഗ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. അബ്ബാസിയ കല സെന്ററിൽ വെച്ചു നടന്ന കാസർഗോഡ് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെൻഷൻ പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ ഡയറക്ടർ എൻ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കണ്വൻഷൻ ജയൻ ടിവി കണ്‍വീനറായും ഷെരിഫ് കൊളവയൽ ചെയർമാനുമായി 25 അംഗ മണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു.
കണ്‍വൻഷനുകളിൽ പങ്കെടുക്കുന്നതിനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. കേരള അസോസിയേഷൻ, ജനത കൾച്ചുറൽ അസോസിയേഷൻ, ഐഎംസിസി എന്നീ സംഘടനകളുടെ പ്രതിനിധികളും വിവിധ കണ്‍വെൻഷനുകളിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പ്രചരണ പരിപാടികൾ നടന്നു വരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോഴിക്കോട്, മാവേലിക്കര, ആറ്റിങ്ങല്‍, കണ്ണൂര്‍, കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചു
01:03 AM Apr 16, 2019 | Deepika.com