കുവൈത്ത് സിറ്റി : റംസാൻ ആരംഭം മേയ് ആറ് തിങ്കളാഴ്ചയായിരിക്കുമെന്ന് പ്രമുഖ ചരിത്രകാരനും ഗോള നിരീക്ഷകനുമായ ആദിൽ അൽ സഅ്ദൂൻ പറഞ്ഞു. മേയ് അഞ്ചിന് ഞായറാഴ്ച പുലർച്ച 1.45ന് റമദാനെിൻറ ചന്ദ്രോദയം നടക്കുക.
രാത്രി സൂര്യാസ്തമയം കഴിഞ്ഞ് 31 മിനിറ്റുകൾക്ക് ശേഷമായിരിക്കും അസ്തമയം. 16 മണിക്കൂറും 42 മിനിറ്റും ഉദയചന്ദ്രൻ മാനത്തുണ്ടാകുമെങ്കിലും സൂര്യാസ്തമയം കഴിഞ്ഞുള്ള സമയത്താണ് കുവൈത്തുൾപ്പെടെ രാജ്യങ്ങളിൽ റമദാൻ പിറ നഗ്നനേത്രംകൊണ്ട് കാണാൻ സാധിക്കൂ. റമദാൻ 29 ദിവസമായിരിക്കുമെന്നും ആദിൽ അൽ സഅ്ദൂൻ കൂട്ടിച്ചേർത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റംസാൻ മേയ് ആറിന് ആരംഭിക്കും
12:56 AM Apr 16, 2019 | Deepika.com