ദുബായ്: ഇന്ത്യൻ ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട മർകസ് ചാൻസിലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് വെള്ളിയാഴ്ച നൽകുന്ന ന്ധപ്രവാസത്തിന്റെ സ്നേഹാദരംന്ധ പരിപാടി വൻ വിജയമാക്കാൻ മർകസ് അലുംനൈ നാഷനൽ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ശ്രമഫലമായി ആയിരക്കണക്കിന് പൂർവ വിദ്യാർഥികൾ യുഎഇയിൽ ജോലിചെയ്തുവരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിലും മർകസ് പൂർവ വിദ്യാർഥികളുടെയും അവരുടെ കുടുംബത്തിന്റെയും ഉന്നമനത്തിനുവേണ്ടിയുള്ള ഉസ്താദിന്റെ പ്രവർത്തനങ്ങൾ നന്ദിയോടെ സ്മരിക്കേണ്ടതാണെന്നും കമ്മിറ്റി വിലയിരുത്തി.
അബുദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനിയിൽ വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന സ്വീകരണ പരിപാടിയിൽ യുഎഇയിലെ അലുംനൈകൾ പങ്കെടുക്കുമെന്നും മുഴുവൻ എമിറേറ്റുകളിൽനിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അബ്ദുസലാം കോളിക്കൽ, ഫൈസൽ കൽപ്പക, റഹീം വെങ്കിടങ്ങ്, സലീം ആർഇസി, മുഹമ്മദലി പരപ്പൻപൊയിൽ, ത്വയിബ് ഷിറിയ തുങ്ങിയവർ സംബന്ധിച്ചു.
ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുടെ സ്വീകരണം വൻ വിജയമാക്കും: മർകസ് അലുംനൈ
12:52 AM Apr 16, 2019 | Deepika.com