ഫിലഡൽഫിയ: മാണിയൻ സിദ്ധാന്തങ്ങൾ കേരളീയരെ കഠിനാദ്ധ്വാനത്തിലൂടെ വിജയികളാകാൻ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുമെന്ന് ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ (ഓർമ ഇന്റർനാഷണൽ) അനുശോചന പ്രമേയത്തിൽ പറഞ്ഞു.
മണ്ണിൽ പണിയെടുക്കുന്നവരുടെയും പാവപ്പെട്ടവരുടെയും പടത്തലവനായിരുന്ന കെ.എം മാണിസാറിന്റെ വേർപാട്, ഇന്ത്യക്കുവേണ്ടി ലോകമെന്പാടും അദ്ധ്വാനിക്കുന്ന മലയാളികളുടെ ആശയ ധാരയിൽ, പരിഹരിക്കാനാവാത്ത വരൾച്ചയാണ് വരുത്തിയിരിക്കുന്നത്. പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജോർജ് നടവയൽ അëശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോർജ് ഓലിക്കൽ, ട്രഷറാർ ജോർജ്æട്ടി അന്പാട്ട്, സെക്രട്ടറി മാതന തരകൻ, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ആലീസ് ജോസ്, ലിസി ജോർജ് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: ജോർജ് പി.ഡി
മാണിയൻ സിദ്ധാന്തങ്ങൾ കഠിനാദ്ധ്വാനത്തിനു പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും: ഓർമ
12:18 AM Apr 16, 2019 | Deepika.com