ടാംപ: ഭീമൻ പക്ഷിയുടെ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ടു. യുഎസിലെ ഫ്ലോറിഡയിലാണു സംഭവം. കാസവേരി ഇനത്തിൽപ്പെട്ട പക്ഷികളെ വളർത്തിയിരുന്ന 75കാരനായ മാർവിൽ ഹാജോസാണു കൊല്ലപ്പെട്ടത്. ഇയാൾ നിലത്തുവീണപ്പോൾ പക്ഷി ആക്രമിക്കുകയായിരുന്നുവെന്നു കരുതുന്നു.
ഓസ്ട്രേലിയയിലും ന്യൂഗിനിയിലും കാണപ്പെടുന്ന ഈ പക്ഷി ആറ് അടിവരെ ഉയരം വയ്ക്കും. 65 കിലോ തൂക്കമുണ്ട്. നാല് ഇഞ്ച് വരെ നീളംവരുന്ന കഠാരിപോലെ മൂർച്ചയേറിയ നഖങ്ങളുമുണ്ട്. ശത്രുക്കളെ ഒറ്റത്തൊഴിക്കു കൊല്ലാനുള്ള ശേഷി ഇതിനുണ്ട്. 30 കിലോമീറ്റർവരെ വേഗത്തിലോടും.
പക്ഷിയുടെ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ടു
01:15 AM Apr 15, 2019 | Deepika.com