മസ്ക്കറ്റ് : സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധവാര ശുശ്രുഷകൾ ശനിയാഴ്ച ആരംഭിക്കും.
ഏപ്രിൽ 13 ശനിയാഴ്ച വൈകിട്ട് ഏഴു മുതൽ ഓശാനശുശ്രുഷ, വിശുദ്ധ കുർബാന.
ഞായറാഴ്ച വൈകിട്ട് 7.30 ന് സന്ധ്യാ പ്രാർഥന, തുടന്ന് വചനശുശ്രുഷ എന്നിവ ഉണ്ടായിരിക്കും.
ഏപ്രിൽ 18 ബുധനാഴ്ച വൈകിട്ട് ഏഴു മുതൽ പെസഹാ ശുശ്രുഷ, വിശുദ്ധ കുർബാന.
ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ 8ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ റൂവി അൽ മസാ ഹാളിൽ ആരംഭിക്കും. ഏപ്രിൽ 20 ശനിയാഴ്ച വൈകിട്ട് ഏഴു മണി മുതൽ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും.
ഈ വർഷത്തെ ശുശ്രുഷകൾക്ക് ഫാ. ഷിജോ. ടി. സ്കറിയ നേതൃത്വം നൽകുമെന്ന് സെക്രട്ടറി
സാം ജോണ്, ട്രസ്റ്റി അനിൽ പോൾ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം
മസ്ക്കറ്റ് സെൻറ് മേരീസ് യാക്കോബായ പള്ളിയിൽ വിശുദ്ധവാര ശുശ്രൂഷകൾ
11:49 PM Apr 12, 2019 | Deepika.com