കുവൈത്ത് : കൗണ്‍സിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻറ് റിസർച്ചി (സിഐഎആർ) ന് കീഴിലുള്ള മദ്രസകളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളുടെ പൊതു പരീക്ഷ കുവൈത്തിലും ആരംഭിച്ചു.
ഏപ്രിൽ 12, 13, 20 തീയതികളിൽ ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തിലും ഫഹാഹീൽ ദാറുൽ ഖുർആനിലുമാണ് കുവൈത്തിലെ പരീക്ഷ സെൻററുകൾ. പൊതു പരീക്ഷ സെൻററുകൾ കേരളത്തിന് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലുമുണ്ട്.
വെക്കേഷന് നാട്ടിലുള്ളവർക്ക് കേരളത്തിലും കുവൈത്തിലുള്ളവർക്ക് കുവൈത്തിലും പരീക്ഷ എഴുതാവുന്നതാണ്. വിശദ വിവരങ്ങൾക്ക് ഐഐസി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 97228093, 65684455
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
സിഐഇആർ 5, 7 ക്ലാസ് പൊതു പരീക്ഷ ആരംഭിച്ചു
11:46 PM Apr 12, 2019 | Deepika.com