റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ജനറൽ അസംബ്ലി ബിൽ പാസാക്കി അടുത്ത ദിവസം തന്നെ ഒഹായൊ ഗവർണർ ഒപ്പു വെച്ചു നിയമമാക്കുകയായിരുന്നു ഏപ്രിൽ 11 വ്യാഴാഴ്ച വൈകിട്ടാണ് സുപ്രധാന ബില്ലിൽ ഗവർണർ ഒപ്പിട്ടത്. ഹൃദയമിടിപ്പ് ആരംഭിച്ചതിനുശേഷം ഗർഭചിദ്രം നിരോധിക്കുന്ന നിയമം നടപ്പാക്കുന്ന ആറാമത്തെ സംസ്ഥാനമാണ് ഒഹായോ.
സാധാരണ ആറാഴ്ച പ്രായമായാൽ ഹൃദയമിടിപ്പ് ആരംഭിക്കും. ഒരു പക്ഷേ മാതാവ് പോലും താൻ ഗർഭിണിയാണെന്ന് അറിയുന്നതിന് മുന്‍പ് തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് തുടങ്ങുമെന്നാണ് വിദഗ്ദ ഡോക്ടർമാർ പറയുന്നത്. ബലാൽസംഗത്തിനു ഇരയായി ഗർഭം ധരിച്ച പെണ്‍കുട്ടികൾ പോലും ഈ ബില്ലിന്റെ പരിധിയിൽ വരും.
പുതിയ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് നിരവധി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോടതി പുതിയ നിയമത്തെ തടഞ്ഞില്ലെങ്കിൽ 90 ദിവസത്തിനകം നിയമം പ്രാബല്യത്തിൽ വരുമെന്ന് റിപ്പബ്ലിക്കൻ ഗവർണർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ