മനാമ: ബഹറിൻ എസ്കെഎസ്എസ്എഫ് മനാമയിൽ സംഘടിപ്പിച്ച ആക്ടീവ് കോണ്‍ഫറൻസ് ക്യാന്പ് ശ്രദ്ധേയമായി. സംഘടനക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിനു ശേഷം നടക്കുന്ന പ്രഥമ പരിപാടിയും ലോകജലദിനവും ഒരുമിച്ചെത്തിയ സാഹചര്യത്തിൽ മൂന്ന് സെഷനുകളായാണ് ക്യാന്പ് സജ്ജീകരിച്ചിരുന്നത്.
ക്യാന്പ് സമസ്ത ബഹറിൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ജലദിന സന്ദേശത്തിൽ ജലവിനിയോഗത്തിന്റെ ഇസ്ലാമിക വശം ഖുർആനിക വചനങ്ങളുടെ പശ്ചാതലത്തിൽ തങ്ങൾ വിശദീകരിച്ചു.
തുടർന്നുള്ള സെഷനുകളിൽ സംഘാടനം, ആത്മ സംസ്കരണം എന്നീ വിഷയങ്ങളിൽ യഥാക്രമം ഉസ്താദ് റബീഅ് ഫൈസി അന്പലക്കടവ്, ഉസ്താദ് അശ്റഫ് അൻവരി ചേലക്കര എന്നിവർ ക്ലാസെടുത്തു. ഹാഫിള് ശുഐബ് ഖിറാഅത്ത് നടത്തി. റഈസ് അസ് ലഹി അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് ചോലക്കോട്, അബ്ദുൽ ലതീഫ് തങ്ങൾ, ഇസ്മാഈൽ മൗലവി, നവാസ് കുണ്ടറ, സജീർ പന്തക്കൽ, നവാസ്നിട്ടൂർ ക്യാന്പിനു നേതൃത്വം നൽകി.
ബഹറിൻ എസ്കെഎസ്എസ്എഫ് ആക്ടീവ് കോണ്‍ഫറൻസ് ക്യാന്പ് ശ്രദ്ധേയമായി
11:47 PM Mar 26, 2019 | Deepika.com