കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്) കിഴക്കിന്റെ വെനീസ് ഉത്സവ് 2019 മാർച്ച് 29 വെള്ളിയാഴ്ച വൈകിട്ടു നാലു മുതൽ അബാസിയ മെറീന ഹാളിൽ നടക്കുമെന്ന് അജപാക് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രശ്സ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മെഗാ ഷോയിൽ ചലചിത്ര പിന്നണിഗായിക സിത്താര കൃഷ്ണകുമാർ, ചലച്ചിത്ര പിന്നണിഗായകൻ നിരഞ്ജൻ സുരേഷ് എന്നിവരുടെ ഗാനമേളയും ഉഷാ തൃശൂർ കുവൈറ്റ് പൊലിക നാട്ടുകൂട്ടത്തിന്റെ സഹായത്താൽ നടത്തുന്ന നാടൻപാട്ടും കോമഡി രംഗത്തെ പ്രശ്സ്തരായ നസീർ സംക്രാന്തി, ഷിനോദ് മലയാറ്റൂർ , ജയദേവ് കലവൂർ എന്നിവർ നയിക്കുന്ന കോമഡി ഷോയും ഉണ്ടയായിരിക്കും.
വാർത്ത സമ്മേളനത്തിൽ രാജീവ് നടുവിലേമുറി, സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല, തോമസ് പള്ളിക്കൽ, ബാബു പനന്പള്ളി, ജോണ്സണ് കെ. ജോണ്, കുര്യൻ തോമസ്, അജികുട്ടപ്പൻ എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കിഴക്കിന്റെ വെനീസ് ഉത്സവ് 2019 മാർച്ച് 29ന്
11:42 PM Mar 26, 2019 | Deepika.com