അബാസിയ: കുവൈത്തിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ മലയാളി കൂട്ടായ്മയായ ഫോക്കസ് കുവൈത്തിന്റെ പത്തിമൂന്നാമത് വാർഷിക സമ്മേളനം മാർച്ച് 29 വെള്ളിയാഴ്ച ഉച്ചക്ക് 3 മുതൽ അബാസിയ കലാ സെന്റെറിൽ നടത്തപ്പെടും.
കുവൈത്തിലെ വിവിധ മേഖലകളിലെ പതിനാറ് യൂണിറ്റ് പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാന്പത്തിക റിപ്പോർട്ടും ചർച്ച ചെയ്തു പാസാക്കിയതിന് ശേഷം പുതിയ വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പും നടത്തപ്പെടും. പ്രസിഡന്റ് റോയ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമ്മേളന നടത്തിപ്പിനായി വിപുലമായ കമ്മറ്റി രൂപീകരിച്ചു. ജനറൽ സെക്രട്ടറി സലീം എം.എൻ, ട്രഷറർ ജോസഫ് എം.ടി എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫോക്കസ് കുവൈറ്റ് വാർഷിക സമ്മേളനം മാർച്ച് 29ന്
11:32 PM Mar 26, 2019 | Deepika.com