എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ച്സ് ഇൻ പെൻസിൽവേനിയായുടെ നേതൃത്വത്തിൽ നടത്തിയ ലോക പ്രാർഥനാദിനത്തിന് റവ. ഫാ. ഡോ. സജി മുക്കൂട്ട്(ചെയർമാൻ, എക്യുമെനിക്കൽ ഫെലോഷിപ്പ്) സ്വാഗതം ആശംസിക്കുകയും ലോക പ്രാർഥനാദിനത്തിന്റെ ആവശ്യകതയെക്കുറിച്ചും അർത്ഥ വ്യാപ്തിയെക്കുറിച്ചും പ്രതിപാദിക്കുകയുണ്ടായി. തുടർന്ന സാബു പാന്പാടിയുടെ നേതൃത്വത്തിലുള്ള ക്വയർ വളരെ മനോഹരമായി പ്രാർഥനാഗാനങ്ങൾ ആലപിച്ചു. റവ. ഫാ. റെനി ഏബ്രഹാമിന്റെ(റിലിജിയസ് കോർഡിനേറ്റർ) നേതൃത്വത്തിൽ പ്രാരംഭ പ്രാർഥനയ്ക്ക് ആരംഭം കുറിച്ചു. സുമാ ചാക്കോ വേർഷിപ്പ് പ്രയറിന് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിലുള്ള കലാപരിപാടികൾ നടത്തപ്പെടുകയും അജി പണിക്കരുടെ(നുപുര ഡാൻസ് അക്കാഡമി) നേതൃത്വത്തിലുള്ള കുരുന്നു നൃത്തപ്രതിഭകൾ ഈ വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തിന്റെ വേഷവിതാനങ്ങളണിഞ്ഞുള്ള നൃത്തചുവടുകൾ കാഴ്ചവച്ചു.
നിർമല ഏബ്രഹാം ഈ വർഷത്തെ പ്രാർഥന ദിനത്തിനോടനുബന്ധിച്ചു തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തിനെക്കുറിച്ച് സാംസ്കാരികവും പാരന്പര്യവും പൗരാണികവുമായ സവിശേഷതകളെക്കുറിച്ചുള്ള വിവരണം അവതരണത്തിലൂടെ ആളുകൾക്ക് വിശദമായി നൽകുകയുണ്ടായി. സ്ലൊവേനിയായിലെ സ്ത്രീകളുടെ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള കലാവിഷ്കാരം വളരെയധികം നയനാന്ദകരമായി സുജാ സാബുത ഷേർളി ചാവറ എന്നിവരുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കി.
ഈ വർഷത്തെ മുഖ്യ ചിന്താ വിഷയമായി തിരഞ്ഞെടുത്ത കം- എവരി തിംഗ് ഈസ് റെഡി എന്ന ബൈബിൾ വചനത്തെ അധികരിച്ച് ജെൻസി അനീഷ് നടത്തിയ പ്രഭാഷണം വളരെയധികം അർത്ഥസുപഷ്ടവും ലളിതമനോഹരവുമായിരുന്നു. വർത്തമാനകാല സമൂഹത്തിലെ ജീവിതരീതികളുമായി താരതമ്യം ചെയ്തും പലതരം ഉപമകളലൂടെയും വളരെ വിശദമായി പ്രതിപാദിക്കുകയുണ്ടായി.
ഒരു ദശാബ്ദത്തിലധികമായി എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിവേനിയായുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ലോക പ്രാർഥനദിനത്തിന് മാർഗനിർദേശങ്ങൾ നൽതി തന്േറതായ നേതൃത്തെ പാടവത്തിലൂടെ പ്രവർത്തിച്ചുവരുന്ന നിർമല ഏബ്രഹാമിന് പ്രത്യേക പുരസ്കാരം നൽകി ലോക പ്രാർഥനാദിനത്തിന്റെ വേദിയിൽ വച്ചു ആദരിക്കുകയുണ്ടായി. റെനി തോമസ്, മോൻസി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഗാനാലാപനവും മുഖ്യ ചിന്താവിഷയത്തെക്കുറിച്ചു ലൈലാ അലക്സ് രചിച്ചു ബീന കോശിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നാടകാവിഷ്കാരം കാണികളുടെ കൈയടി നേടി. വെരി. റവ. ഫാ. കെ. മത്തായി കോറപ്പിസ്കോപ്പയുടെ സമാപന ശുശ്രൂഷയോടു കൂടി ലോക പ്രാർഥനാദിനത്തിന് സമാപനം കുറിക്കുകയുണ്ടായി. ജയാ നൈനാൻ(വിമൻസ് ഫോറം കോർഡിനേറ്റർ) എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും തുടർന്ന് സ്നേഹവിരുന്നോടു കൂടി ഈ വർഷത്തെ പ്രാർഥനാദിനത്തിനു തിരശീല വീണു.
റവ. ഫാ. ഗീവറുഗീസ് ജേക്കബ്(കോ. ചെയർമാൻ), റവ. ഫാ. എം.കെ. കുരിയാക്കോസ്, റവ. ഫാ. ഷിബു വേണാട്,. റവ. അനീഷ് തോമസ്, റവ. ഫാ. അബു പീറ്റർ തുടങ്ങിയ നിരവധി വൈദികരുടെ മഹനീയ സാന്നിധ്യത്തിലും അബിൻ ബാബു, ഷാലു പുന്നൂസ്, ബിനു ജോസഫ് തോമസ് ചാണ്ടി, ഷൈലാ രാജൻ, സോബി ഇട്ടി, ജീമോൻ ജോർജ്, ജോർജ് മാത്യു, ലിസി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ചേർന്ന് ലോക പ്രാർഥനാദിനത്തിന്റെ വിപുലമായ ക്രമീകരണങ്ങൾ നടത്തുകയുണ്ടായി.
റിപ്പോർട്ട്: ജീമോൻ ജോർജ്