സൂര്യനെ പോലെ തിളങ്ങുന്ന ഫോമയുടെ ഈ റീജണിന് നേതൃത്വം നൽകാനായതിൽ ചാരിതാർത്ഥമുണ്ടെന്നും റീജണിന്റെ എല്ലാ അംഗസംഘടനകളുടെയും അകമഴിഞ്ഞുള്ള സഹായസഹകരണൾ കൊണ്ട് ഈ ടൂർണമെന്റിനെ ഒരു വൻവിജയമാക്കി മാറ്റാൻ കഴിഞ്ഞെന്നും ബിജു തോണിക്കടവിൽ അഭിപ്രായപ്പെട്ടു. ദിവസം മുഴുവൻ നടന്ന ടൂർണമെന്റിൽ ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാഡ്മിന്റണ്‍ കായിക താരങ്ങൾ പ്രായഭേദമെന്യേ പല ടീമുകളിലായി മാറ്റുരയ്ച്ചു. ഈ റീജണിനെ പ്രതിനിധികരിക്കുന്ന ഫോമാ നാഷണൽ കമ്മിറ്റി മെന്പർമാരായ നോയൽ മാത്യുവും, പൗലോസ് കുയിലടനും പരിപാടിയുടെ ആദ്യന്തം സന്നിഹിതരായിരുന്നു.
ഒരുമ പ്രസിഡന്റ് ചാക്കോച്ചൻ ജോസഫ്, സെക്രട്ടറി ഷിനു തോമസ്, മുൻ പ്രസിഡന്റ് സജി ജോണ്‍, മുൻ സെക്രട്ടറി ലിനു തോമസ് എന്നിവരുടെ സഹായവും പ്രോത്സാഹനവും എടുത്തു പറയേണ്ടതാണ്. വിജയികളായവർക്ക് ട്രോഫിയും മെഡലും കാഷ് അവാർഡും നൽകി റീജണ്‍ ആദരിച്ചു. വിജയിച്ചർക്കു ബിജു തോണിക്കടവിലും, നോയൽ മാത്യുവും, റീജിയൻ കണ്‍വീനർ ജോമോൻ തെക്കേത്തൊട്ടിയിലും, ഫോമാ സ്പോർട്സ് കോഓർഡിനേറ്റർ ജിതീഷ് പള്ളിക്കര സുരേഷ് നായർ, ഫോമാ സെൻട്രൽ ചാപ്റ്റർ പൊളിറ്റിക്കൽ ഫോറം കോർഡിനേറ്റർ ജിനോ വർഗീസ്, പൊളിറ്റിക്കൽ ഫോറം സെക്രട്ടറി ഫിലിപ്പ് മാത്യു എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു. സാബു ലൂക്കോസ് (ഓഷ്യൻ വെൽത്ത് സോലുഷൻസ്), ബിനൂപ് രാജ് (ജിയോവന്നിസ് ബ്രൂക്ലിൻ പിസേറിയ) എന്നിവർ ടൂർണമെന്റിന്റെ ഗ്രാന്റ് സ്പോണ്സർമാരായിരുന്നു.
റിപ്പോർട്ട്: പന്തളം ബിജു തോമസ്